നടന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ പിടിയിൽ 

ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. ഞായറാഴ്ചയായിരുന്നു നടന് നേരെ ആക്രമണം നടന്നത്. കഗ്ഗലിപുരയില്‍ വെച്ചാണ് 20 പേരടങ്ങുന്ന സംഘം നടനെ ക്രൂരമായി ഉപദ്രവിച്ചത്. തനിക്കുണ്ടായ ദുരനുഭവം ചേതൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചേതന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കഗ്ഗലിപുര പോലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരാള്‍ കാർ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതായി നടന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇരുപത് പേരടങ്ങുന്ന സംഘം…

Read More

വിഭാഗീയതയില്ല കോൺഗ്രസ് ഒറ്റക്കെട്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കോൺഗ്രസിനകത്ത് യാതൊരു തരത്തിലുള്ള വിഭാഗീയതയുമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം സർക്കാർ നിലം പതിക്കുമെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണത്തോട് മൈസൂരുവിൽ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഭാഗീയതയുണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ കോൺഗ്രസിലുണ്ടായേക്കാവുന്ന പൊട്ടിത്തെറികൾ തനിക്ക് പ്രവചിക്കാനാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞിരുന്നു.

Read More

വൈകി എത്തിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: പിഇഎസ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സെമസ്റ്റർ പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ തുടർന്ന് അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇലക്‌ട്രോണിക് സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള പിഇഎസ് കോളേജിലാണ് സംഭവം. കാരശാല രാഹുൽ (21) ആണ് മരിച്ചത്. ഇന്നലെ പതിവുപോലെ കോളജ് നടന്നുകൊണ്ടിരിക്കെ കോളജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് വിദ്യാർത്ഥിയുടെ സ്വദേശം. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കുടുംബം മുഴുവൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബെല്ലാരിയിൽ എത്തിയിരുന്നു. പിയു പൂർത്തിയാക്കിയ…

Read More

എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; പിന്നിൽ വൻസ്രാവുകളെന്ന് കുമാരസ്വാമി

kumaraswami

ബെംഗളൂരു : എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നിൽ വൻ സ്രാവുകളുണ്ടെന്നും ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ദേവഗൗഡ കുടുംബത്തിനുമേൽ കളങ്കമുണ്ടാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. രേവണ്ണയ്ക്ക് ജാമ്യംലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അശ്ലീല വീഡിയോ കേസ് ശരിയായരീതിയിൽ അന്വേഷിക്കാൻ തയ്യാറാകണം. എച്ച്.ഡി. രേവണ്ണയെ ചുറ്റിപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. അശ്ലീലവീഡിയോ ചോർന്നതിനുപിന്നിൽ വമ്പൻസ്രാവുകളുണ്ടെങ്കിൽ അവരെ അറസ്റ്റുചെയ്യട്ടെയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

Read More

1591 കിലോ കഞ്ചാവ് ലോറിയിൽ കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിലെ ഔറാടിൽ ലോറിയിൽ കടത്തുകയായിരുന്ന 1591 കിലോ കഞ്ചാവ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ പ്രത്യേകം നിർമിച്ച അറയിൽനിന്ന് കവറുകളിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ്-ഒഡിഷ അതിർത്തിയിലെ വനമേഖലയിൽനിന്നാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ എൻ.സി.ബി. അറസ്റ്റുചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്തവിധമാണ് ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷ്യധാന്യവും പലചരക്കുകളുമുൾപ്പെടെ മറ്റ് സാധനങ്ങളും ലോറിയിലുണ്ടായിരുന്നു. വടക്കൻ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കഞ്ചാവുകടത്തിന് പിന്നിലെന്നാണ് അന്വേഷണ…

Read More

താൽക്കാലിക ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ബിഎംടിസിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ സ്തംഭിച്ചു

ബെംഗളൂരു: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് താൽക്കാലികഡ്രൈവിംഗ് ജീവനക്കാർ പണിമുടക്കിയതിനെത്തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ (ബിഎംടിസി) നടത്തുന്ന നിരവധി ഇലക്ട്രിക് ബസ് സർവീസുകൾ രാവിലെ തിരക്കേറിയ സമയങ്ങളിൽ തടസ്സപ്പെട്ടു. ശമ്പള വർദ്ധനവ്, ഉയർന്ന ഓവർടൈം പേയ്‌മെൻ്റുകൾ, എല്ലാ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസുകളിലും സൗജന്യ യാത്ര എന്നിവയാണ് സമരക്കാർ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ. ശാന്തിനഗറിൽ (ഡിപ്പോ നമ്പർ 3) ഘടിപ്പിച്ചിട്ടുള്ള 113 നോൺ എസി ഇ-ബസുകളിലെ ഡ്രൈവിംഗ് ജീവനക്കാർ ജോലിക്ക് ഹാജരാകാൻ വിസമ്മതിക്കുകയും മിന്നൽ പ്രതിഷേധം നടത്തുകയും ചെയ്തു. ബിഎംടിസിയുടെ കണക്കനുസരിച്ച്,…

Read More

വിമാനത്താവളം റോഡിൽ തുടർക്കഥയായി അപകടങ്ങൾ; യാത്രക്കാരുടെ അഭ്യാസങ്ങൾ തടയാൻ ക്യാമറകൾ വരുന്നു

ബെംഗളൂരു : വിമാനത്താവളം റോഡിൽ അപകടങ്ങൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസ്. 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഇത്തരം ക്യാമറകൾ ഒപ്പിയെടുക്കും. പിന്നീട് ഈ വാഹന ഉടമകളിൽനിന്ന് പിഴയീടാക്കും. ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ദേവനഹള്ളിയിലൂടെയുള്ള കെംപെഗൗഡ ഇന്റർനാഷനൽ എയർപോർട്ട് റോഡിൽ ഈവർഷം ഏപ്രിൽ 30 വരെ 110 അപകടങ്ങളാണുണ്ടായത്. ഇതിൽ 30 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു. അതിവേഗമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു. പരമാവധി 80…

Read More

കനത്ത മഴയിൽ മണ്ഡ്യയിൽ ട്രെയിനിന് മുകളിൽ മരം വീണു; ലോക്കോ പൈലറ്റിന് പരിക്ക്

train

ബെംഗളൂരു : തിങ്കളാഴ്‌ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ നഗരത്തിലെ ഫാക്ടറി സർക്കിളിനു സമീപം ട്രെയിനിനു മുകളിൽ മരം ഒടിഞ്ഞുവീണ് ലോക്കോ പൈലറ്റിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ലോക്കോ പൈലറ്റ് എൻ.എസ്. പ്രശാന്ത് മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്നു മെമോ ട്രെയിൻ. ഈ അവസരത്തിൽ ഫാക്ടറി സർക്കിളിന് സമീപം മരം ട്രെയിനിൻ്റെ മുൻവശത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിൻ്റെ ചില്ലുകൾ തകരുകയും ലോക്കോ പൈലറ്റിന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റ് ഉടൻ ട്രെയിൻ…

Read More

കടം വാങ്ങിയ പണം നൽകാൻ 3 മാസം പ്രായമായ കുഞ്ഞിനെ വിറ്റ് പിതാവ്

ബെംഗളൂരു: കടം വാങ്ങിയ വായ്പ തിരിച്ചടയ്ക്കാനായി സ്വന്തം കുഞ്ഞിനെ വിറ്റ് യുവാവ്. കോലാർ ജില്ലയിലെ ബംഗാരപേട്ടിലെ കെരെകോടി ബാരങ്കേയിലാണ് സംഭവം. ബംഗാരപേട്ട് സിറ്റി സ്വദേശികളായ മുനിരാജിൻ്റെയും പവിത്രയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. ഭർത്താവ് മുനിരാജാണ് കുട്ടിയെ വിറ്റത്. കുട്ടിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ പവിത്ര ബംഗാരപേട്ട് പോലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിയെ സഹായിക്കാൻ വനിതാ കമ്മീഷൻ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വിവാഹിതയായി, വർഷങ്ങളായി കുട്ടികളില്ലാതിരുന്ന പവിത്ര ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷമാണ് ഗർഭിണിയായത്. ഒരു ആൺകുഞ്ഞിന് ജന്മം…

Read More

ഹെൽമെറ്റ്‌ ഇല്ലാതെ നടിയുടെ യാത്ര; പിഴയിട്ട് പോലീസ്

bike

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ. സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ. സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹനത്തിന്റെ…

Read More
Click Here to Follow Us