എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

മുംബൈ: 2026-ൽ എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കാർഷിക മേഖല ആശങ്കയിൽ. മഴയെ ആശ്രയിച്ചു കഴിയുന്ന ഈ പ്രദേശങ്ങളിൽ ഗ്രാമീണ വരുമാനത്തിലും വായ്പാ തിരിച്ചടവുകളിലും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് (Ind-Ra) വ്യക്തമാക്കുന്നു. എങ്കിലും, ഈ പ്രതിഭാസം രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകില്ലെന്നും ചില പ്രദേശങ്ങളിൽ മാത്രമായി ആഘാതം ഒതുങ്ങുമെന്നുമാണ് വിലയിരുത്തൽ. ജലസേചന സൗകര്യങ്ങൾ കൂടുതലുള്ള തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രാപ്തമാണ്.…

Read More

സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രമുഖ നടി രന്യ റാവുവിന് ജാമ്യം ലഭിച്ചു. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യ നിരോധന കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്ത് നിന്ന് അനധികൃതമായി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസിലാണ് നടിയെ അറസ്റ്റ് ചെയ്തിരുന്നത്. ദിവസങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷമാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. പ്രധാന വിവരങ്ങൾ: ജയിൽ മോചനം: ജാമ്യ ഉത്തരവ് ലഭിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രന്യ റാവു ഇന്ന് തന്നെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ…

Read More

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്

ബംഗളുരു : കുടുംബത്തെയും എട്ടു വയസ്സുകാരനായ മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടിയ സംഭവം ഹാസൻ താലൂക്കിൽ ചർച്ചയാകുന്നു. ഹാസൻ മുക്കണ്ടൂർ സ്വദേശി പ്രകാശിന്റെ ഭാര്യയാണ് കാമുകനൊപ്പം നാടുവിട്ടത്. ഇവർ കാറിൽ വെച്ച് വിവാഹിതരാകുന്നതിന്റെയും കാമുകൻ യുവതിയെ താലി ചാർത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എട്ട് വർഷം മുൻപായിരുന്നു പ്രകാശിന്റെയും യുവതിയുടെയും വിവാഹം. അടുത്ത ബന്ധു കൂടിയായ യുവതിയെ പ്രകാശ് ഏറെ ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചത്. എന്നാൽ കുറച്ചുനാളുകളായി യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. മുൻപ് ഒരിക്കൽ വീട് വിട്ടുപോയ യുവതിയെ…

Read More

വിവാഹം ഒരു ‘ബിസിനസ്’; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി യുവതികളെ വഞ്ചിച്ച് വിവാഹം കഴിക്കുകയും ബന്ധങ്ങളെ വെറുമൊരു കച്ചവടമായി കാണുകയും ചെയ്ത സ്വകാര്യ കമ്പനിയിലെ എൻജിനീയർക്കെതിരെ പോലീസ് കേസെടുത്തു. തുമകുരു ചിക്കനായകനഹള്ളി സ്വദേശിയായ രവി എന്ന മുപ്പതുകാരനാണ് ഒന്നിലധികം സ്ത്രീകളെ തട്ടിപ്പിനിരയാക്കിയത്. താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുകയും മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തുകയും ചെയ്ത ഇയാൾ ഇപ്പോൾ ഒളിവിലാണ്. രവിയുടെ ആദ്യ ഭാര്യ നൽകിയ പരാതിയെത്തുടർന്നാണ് ജിഗാനി പോലീസ് വഞ്ചനാക്കുറ്റത്തിനും ബഹുഭാര്യത്വത്തിനും കേസ് രജിസ്റ്റർ ചെയ്തത്. 2024 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ പെരുമാറ്റത്തിൽ…

Read More

കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: ദർഗ സന്ദർശനത്തിനെത്തിയ തീർത്ഥാടകർ കാവേരി നദിയിൽ മുങ്ങിമരിച്ചു. മൈസൂരു ജില്ലയിലെ കെ.ആർ. നഗറിലെ അർകേശ്വര ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഉറൂസ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറുപേർ മരണപ്പെടുകയും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. ബെംഗളൂരു സ്വദേശികളായ യാസിൻ (23), ഹൈമ (13), ഊട്ടി സ്വദേശിനി സയ്യിദ് ഫാത്തിമ (38), മൈസൂർ സ്വദേശികളായ നേഹ (20), ഉമർ (7), ആഫിയ (20) എന്നിവരാണ് മരിച്ചത്. ഉറൂസ് പ്രമാണിച്ച് ബാംഗ്ലൂർ, ഊട്ടി എന്നിവിടങ്ങളിൽ നിന്ന് നിരവധി…

Read More

മൈസൂരു – കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം

ബെംഗളൂരു: കര്‍ണാടക ആര്‍ടിസി മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ചു. വൈകിട്ട് 6.30നു മൈസൂരുവില്‍ നിന്നു പുറപ്പെട്ടു ബത്തേരി, കോഴിക്കോട്, തൃശൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴവഴി രാവിലെ 5.15നു കോട്ടയത്തെത്തും. കോട്ടയത്തു നിന്നു രാത്രി 8.30നു പുറപ്പെട്ടു രാവിലെ 7.30നു മൈസൂരുവിലെത്തും. 1,150 രൂപയാണു ടിക്കറ്റ് ചാര്‍ജ്. നിലവില്‍ മൈസൂരുവില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് കര്‍ണാടക ആര്‍ടിസി സര്‍വീസുകളുണ്ട്. തിരുവനന്തപുരത്തേക്കുള്ള വാരാന്ത്യ സര്‍വീസ് ഗൂഡല്ലൂര്‍, നിലമ്പൂര്‍ വഴിയാണ് ഓടുന്നത്.

Read More

കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾക്കെതിരെ ആഡംബര കാർ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച ബിസിനസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ അഖിൽ ഹേമാദ്രി ആണ് കോടികൾ വിലമതിക്കുന്ന തന്റെ ‘പോർഷെ’ കാർ കുഴിയടയ്ക്കാനായി ഉപയോഗിച്ച് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അഖിൽ ഈ വീഡിയോ പങ്കുവെച്ചത്. ആഡംബര കാറിൽ റോഡിലെ കുഴിക്ക് സമീപം എത്തിയ അദ്ദേഹം, കാറിനുള്ളിൽ നിന്ന് സിമന്റും മറ്റ് നിർമ്മാണ സാമഗ്രികളും പുറത്തെടുത്തു. തുടർന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോർഷെ കാറിന്റെ മുൻവശത്തെ ബോണറ്റ്…

Read More

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം

ബെംഗളൂരു : കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയെ സ്ഥാനത്തുനിന്ന് മാറ്റിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 26 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത് മുപ്പതാം തവണയാണ് അദ്ദേഹം സ്ഥലംമാറ്റപ്പെടുന്നത്. പുതിയ നിയമനം നൽകാതെയാണ് അദ്ദേഹത്തെ നിലവിലെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ നിയമനം നൽകാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്ന് ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഹർഷ ഗുപ്തയുടെ കാര്യത്തിൽ ഈ നിർദ്ദേശം ലംഘിക്കപ്പെട്ടത് ഐ.എ.എസ് വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ സ്ഥലംമാറ്റത്തിന് സുതാര്യമായ സംവിധാനവും കൗൺസിലിംഗും…

Read More

കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുടകിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായി. വാഷിങ്ടൺ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയെയും ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മെയ് 3 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. താമസിച്ചിരുന്ന ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ചാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച യുവതിയെ സംരക്ഷിക്കുന്നതിന് പകരം ഹോംസ്റ്റേ ഉടമ പ്രതിയെ സഹായിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളം യുവതിയെ തടഞ്ഞുവെക്കുകയും, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ…

Read More

കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ബെംഗളുരു മണ്ഡ്യയില്‍ സ്വകാര്യ ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ബസ് യാത്രക്കാരനായ കോഴിക്കോട് കാക്കൂര്‍ നടുവല്ലൂര്‍ ഇയ്യംകോട്ടുമ്മല്‍ ബാലകൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശു പ്രതിയില്‍ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസ് കാറിന് പിന്നിലിടിച്ച് 3 പേര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. അഭിജി ത്തിന് പുറമേ ബസ് ജീവനക്കാരന്‍, കാര്‍ യാത്രികന്‍ എന്നിവര്‍ക്കും പരുക്കേറ്റു. ബെംഗളൂരു ചന്ദാപുരയില്‍ മൊബൈല്‍ ടെക്‌നിഷ്യനായ അഭിജിത്ത് വിഷു അവധിക്ക് ശേഷം…

Read More
Click Here to Follow Us