ഐസിസി വനിതാ ഏകദിന ലോകകപ്പ്: കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്ത്യയിൽ ക്രിക്കറ്റ് മതമായി മാറിയത് 1983ൽ ലോർഡ്സിൽ കപിലിന്റെ ചെകുത്താന്മാർ വിശ്വ കിരീടം ചൂടിയ അന്നുമുതലാണ്. വനിത ക്രിക്കറ്റിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്ന ദിനമാകുമോ ഇന്ന്. ചരിത്രത്തിലേക്ക് നടന്നു കയറാൻ ഹർമൻപ്രീത് കൗറും ടീമും 140 കോടി ജനതയുടെ പ്രതീക്ഷകളുമായാണ് കളത്തിലേക്കെത്തുന്നത്. ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017 ലും കണ്ണീരോടെ…

Read More

നിറകണണ്ണുകളോടെ, നന്ദിയോടെ അവൾ മുട്ടുകുത്തി; ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പെൺകുട്ടി ജെമീമ മംഗലാപുരംകാരി

ബെംഗളൂരു: വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ (AUSW vs INDW) പരാജയപ്പെടുത്തി ഇന്ത്യ 2025 ഐസിസി വനിതാ ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അപരാജിത സെഞ്ച്വറി നേടുകയും ആതിഥേയ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ജെമീമ റോഡ്രിഗസ് തീരദേശ മേഖലയിൽ നിന്നുള്ളയാളാണ്. തുളുനാട്ടിലെയും തീരദേശ കർണാടകയിലെയും എല്ലാ മുംബൈക്കാരും അവരുടെ നേട്ടത്തിൽ അഭിമാനിക്കുന്നു. ജെമീമ ജനിച്ചു വളർന്നത് മുംബൈയിലാണെങ്കിലും, അവർക്ക് തീരദേശ ബന്ധങ്ങളുമുണ്ട്. ജെമീമ റോഡ്രിഗസിന്റെ അച്ഛൻ ഇവാൻ റോഡ്രിഗസ് മംഗലാപുരം…

Read More

ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍; നേടിയത് റെക്കോർഡ് റൺചെയ്സ്

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലിൽ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ. വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സ്വന്തം കാണികൾക്ക് മുന്നിൽ 134 പന്തുകളില്‍ നിന്ന് 14 ഫോറുകളോടെ 127 റണ്‍സ് നേടിയ മുംബൈക്കാരി ജെമീമ റോഡ്രിഗസിന്റെ പ്രകടനമാണ് ഓസീസ് ഉയർത്തിയ 338 എന്ന കൂറ്റൻ…

Read More

വൈറലായി CMPL: ആനേക്കലിലെ ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ നടത്തിയ ടൂർണമെൻ്റ് ചർച്ചയാകുന്നു!

ബെംഗളൂരു: നഗരത്തിലെ ദക്ഷിണദേശമായ ആനേക്കൽ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച ടൂർണമെൻ്റ് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, ഐപിഎൽ മാതൃകയിൽ നടന്ന ഫ്രാഞ്ചൈസി രൂപീകരണവും താര ലേലവും തുടങ്ങി ഈ ആശയത്തെ പിന്തുണച്ച് മുന്നോട്ടുവന്ന ക്രിക്കറ്റിനെ സ്നേഹിക്കുന്ന കുറച്ചു സ്പോൺസർമാർ, പിന്നെ ഈ ഒരു ആശയം ഉത്സവമാക്കി മാറ്റിയ അനേക്കലിലെ മലയാളികളടക്കം കുറേ ക്രിക്കറ്റ് പ്രേമികളുമണ്. ഈ പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹവും ഉത്സാഹവുമാണ് ഇപ്പോൾ Cricket Maniacs Premier League…

Read More

പരുക്കേറ്റാൽ ഇനി കളിക്കേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമം അവതരിപ്പിച്ച് ബിസിസിഐ

ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ നിന്ന് ഋഷഭ് പന്തിനെയും ക്രിസ് വോക്‌സിനെയും പരുക്കുകളോടെ ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ചരിത്രപരമായ നീക്കത്തിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്. പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍…

Read More

ഡിസംബറില്‍ മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും

ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസി ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് റിപ്പോർട്ട് ഫുട്ബോൾ മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ ഇതിഹാസ താരം പങ്കെടുക്കുമെന്ന് മെസിയുടെ സന്ദർശനത്തിന് പിന്നിലുള്ള സ്പോർട്സ് പ്രൊമോട്ടർ സതദ്രു ദത്ത സ്ഥിരീകരിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ചു. കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങൾ മെസി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 15 ന് പ്രധാനമന്ത്രി…

Read More

ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ പിന്തള്ളി രോഹിത് ശർമ രണ്ടാം സ്ഥാനത്ത്

വിരമിക്കൽ വിവാദം പുകയുന്നതിനിടെ ഐസിസി പുരുഷ ഏകദിന റാങ്കിങിൽ ബാറ്റിങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തേക്കുയർന്നു. പാക്കിസ്ഥാൻറെ ബാബർ അസമിനെ പിന്തള്ളിയാണ് രോഹിത് റാങ്കിങ്ങിൽ സ്ഥാനമുയർത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് റാങ്കിങ്ങിലെ മാറ്റം സംഭവിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 18.66 ശരാശരിയിൽ 56 റൺസ് മാത്രമാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന് നേടാൻ സാധിച്ചത്. അതേസമയം ഇന്ത്യയുടെ ശുഭ്മൻ ഗിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാബർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ…

Read More

ടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

യുവ ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ചു. ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് സംഭവം. രാധികയുടെ പിതാവ് തന്നെയാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ച് തവണയാണ് രാധികകയ്‌ക്ക് നേരെ പൊലീസ് വെടിയുതിർത്തത്. മൂന്ന് ബുള്ളറ്റുകള്ളാണ് രാധികയുടെ ശരീരത്തില്‍ തറച്ച് കയറിയത്. മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഇൻസ്റ്റാഗ്രാം ഉപയോഗം, റീൽസ് ചെയ്യുന്നതിലെ തർക്കം എന്നിവയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയഞ്ചുകാരിയായ രാധിക ടെന്നീസിലെ സ്റ്റേറ്റ് താരമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ താരമാണ്…

Read More

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത് ഇ ഡി

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത് ഇ ഡി.സിനിമ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല എന്നിവരും സംശയ നിഴലിൽ ആണ്. സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും നിരന്തരമായി കാണുന്ന ബെറ്റിംഗ് ആപ്പുകളുടെ പേരുകളിൽ ഒന്നാണ് 1xBet. ഇത്തരം സൈറ്റുകൾ നിരോധിത ബെറ്റിംഗ് ആപ്പുകളിലേക്കുള്ള വ്യാജ ലിങ്കുകൾ ആണെന്നാണ് നിലവിലെ ഇ ഡിയുടെ കണ്ടെത്തൽ. ഇതുവഴി രാജ്യത്തിന് ഒരു വർഷം ഇരുപത്തിയേഴായിരം…

Read More

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ ആർ.സി.ബിക്ക്.

ബെംഗളൂരു : ഐ.പി.എൽ ആരംഭിച്ചിട്ട് 18 വർഷമായിട്ടും ഇതുവരെ കയ്യെത്തും ദുരത്ത് നഷ്ടപ്പെട്ട ഐ.പി.എൽ കിരീടം റോയൽ ചലഞ്ചേഴ്സ് നേടി. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വച്ച് നടന്ന മൽസരത്തിൽ പഞ്ചാബിനെ 6 റൺസിനാണ് ആർ.സി.ബി. തോൽപ്പിച്ചത്. പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ 191 എന്ന വിജയലക്ഷ്യം ഓവർ കഴിയുമ്പോൾ പഞ്ചാബ് 6 റൺസകലെയായിരുന്നു. ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ…

Read More
Click Here to Follow Us