12 വർഷത്തോളം തുടർന്ന കിടപ്പ് ജീവിതത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മൈക്കല്‍ ഷൂമാര്‍ക്കര്‍

ഫോർമുല വൺ (എഫ്1) ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായക പുരോഗതി. 12 വർഷത്തോളം തുടർന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ മാറ്റമാണ് ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. നിവർന്നിരിക്കാനും വീൽ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഇപ്പോൾ ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

യാദൃശ്ചികമായി സംഭവിച്ച ‘മെഡിക്കൽ മിറാക്കിൾ’ അല്ല ഷൂമാക്കറിന്റെ മാറ്റം. ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കൽ ഷൂമാക്കറെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചത്. സ്വിറ്റ്‌സർലൻഡിലേയും സ്‌പെയിനിലേയും വസതികളിൽ ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് തന്റെ പ്രിയതമനായി കൊറീന ഒരുക്കിയത്. കർശനമായ സ്വകാര്യതയും കൊറീന ഉറപ്പുവരുത്തിയിരുന്നു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

24 മണിക്കൂറും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് ഷൂമാക്കർ കഴിഞ്ഞിരുന്നത്. വൈദഗ്ധ്യം നേടിയ നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള മറ്റ് വിദഗ്ധ തെറാപ്പിസ്റ്റുകൾ എന്നിവരെല്ലാം സംഘത്തിലുണ്ട്. കൃത്യമായ ചികിത്സയുടെ ഫലമായി ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധമുണ്ടായതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ നിലയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

2013 ഡിസംബർ 29-നാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ അവധി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. മകനൊപ്പം സ്‌കീയിങ് നടത്തുകയായിരുന്ന മൈക്കൽ ഷൂമാക്കർ ട്രാക്കിന് പുറത്തേക്ക് പോകുകയും പാറയിൽ തല ഇടിച്ച് വീഴുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts