ഡല്‍ഹി: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകളുടെ വൃത്തിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരവുമായി റെയില്‍വെ. സ്ലീപ്പര്‍ കോച്ചുകളില്‍ വിതരണം ചെയ്യുന്ന ബ്ലാങ്കറ്റുകള്‍ക്ക് ഒപ്പം ബ്ലാങ്കറ്റ് കവറുകള്‍ കൂടി നല്‍കിയാണ് റെയില്‍വെയുടെ പുതിയ പരീക്ഷണം. റെയില്‍വെ പുതിയതായി അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്. വന്ദേഭാരത് സ്ലീപ്പറിലെ യാത്രികന്റെ ബ്ലാങ്കറ്റ് കവറിനെക്കുറിച്ച് സുകാന്ത് ഷാ എന്ന വ്ളോഗര്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്. യാത്രയ്ക്കിടെ ലഭിച്ച ബ്ലാങ്കറ്റും കവറും ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചാണ് വ്ളോഗര്‍ പുതിയ രീതി വിശദീകരിക്കുന്നത്. നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍…
Read MoreDay: 27 January 2026
12 വർഷത്തോളം തുടർന്ന കിടപ്പ് ജീവിതത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മൈക്കല്‍ ഷൂമാര്‍ക്കര്‍
ഫോർമുല വൺ (എഫ്1) ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായക പുരോഗതി. 12 വർഷത്തോളം തുടർന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ മാറ്റമാണ് ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. നിവർന്നിരിക്കാനും വീൽ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഇപ്പോൾ ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യാദൃശ്ചികമായി സംഭവിച്ച ‘മെഡിക്കൽ മിറാക്കിൾ’ അല്ല ഷൂമാക്കറിന്റെ മാറ്റം. ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കൽ ഷൂമാക്കറെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചത്.…
Read Moreവീട്ടിലെ പരവതാനി ഇനി ജയിലിൽ വിരിക്കൽ നടക്കില്ല; തടവുകാർക്ക് വീട്ടിലെ ഭക്ഷണവും കിടക്കയും വിലക്കി
ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം, പുറത്തു നിന്ന് കിടക്കകൾ തുടങ്ങിയവ എത്തിക്കുന്നത് നിരോധിച്ചു കൊണ്ട് ജയിൽ വകുപ്പ് ഉത്തരവിറക്കി. തടവുകാരുടെ ആരോഗ്യപരമായ ആശങ്കകളും ജയിൽ സുരക്ഷയും മുൻനിർത്തിയാണിതെന്ന് ജയിൽ ഡിജിപി അലോക് കുമാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. പുറത്തുനിന്നുള്ള പാക്കറ്റ് ഭക്ഷണത്തിനും പഴവർഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പഴവർഗങ്ങൾ ഒരാഴ്ചയിൽ ഒരാൾക്ക് പരമാവധി 2 കിലോഗ്രാം മാത്രമേ പുറത്തുനിന്ന് അനുവദിക്കൂ, ബദാം, കശുവണ്ടിപ്പരിപ്പ്, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയവ പരമാവധി 500 ഗ്രാം. ബേക്കറി സാധനങ്ങളും 500 ഗ്രാമിൽ കവിയാൻ പാടില്ല. തടവിൽ പ്രവേശിക്കുമ്പോൾ…
Read Moreവീട്ടമ്മയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ നീന്തൽക്കുളത്തിൽ കണ്ടെത്തി
ബെംഗളൂരു : വീട്ടമ്മയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുര താലൂക്കിലെ ബെട്ടെഗൗഡനഡോഡി ഗ്രാമത്തിലാണ് സംഭവം. പ്രതിഭ (32) ആണ് മരിച്ചത്, അവരുടെ വീട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിഭയുടെ ഭർത്താവ് നഞ്ചെഗൗഡയാണ് കൊലപ്പെടുത്തിയതെന്ന് പ്രതിഭയുടെ കുടുംബം ആരോപിച്ചെങ്കിലും, അനാരോഗ്യം മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്ന് നഞ്ചെഗൗഡ പറഞ്ഞു. നഞ്ചെഗൗഡയും പ്രതിഭയും പതിനാല് വർഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. നഞ്ചെഗൗഡ കൊടിഗള്ളി ഗ്രാമത്തിൽ സ്വന്തമായി സിമന്റ് കട നടത്തുകയാണ്, ഇന്ന് രാവിലെ,…
Read Moreഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ മലയാളി ബെംഗളുരുവില്‍ നിന്നും പിടിയിൽ
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് വെങ്ങപ്പള്ളി സ്വദേശി അഷ്‌കര്‍ അലി(30)യെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ മാസമാണ് ഡല്‍ഹി സ്വദേശിനിയെ സൈബര്‍ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിയില്‍ വീഴ്ത്തിയത്. യുവതിയില്‍ നിന്ന് തട്ടിപ്പിലൂടെ നേടിയ…
Read Moreബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 9 ജില്ലകളിൽ മഴ
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിലെ ഒമ്പത് ജില്ലകളിൽ തിങ്കളാഴ്ച മഴ പെയ്തു, തണുപ്പിന്റെ തീവ്രതയും വർദ്ധിച്ചു. ചൊവ്വാഴ്ചയും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തണുപ്പ് വീണ്ടും വർദ്ധിച്ചു. തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരു നഗരത്തിലെ താപനില 4 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഉച്ചവരെ കാലാവസ്ഥ മേഘാവൃതമായിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ചാറ്റൽ മഴ രാത്രി വരെ തുടർന്നു. ഇതോടെ രാത്രിയിൽ…
Read Moreസ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും; വിശദാംശങ്ങൾ
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരും. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നു. ഈ കരാർ ആഗോള…
Read Moreനിപ വൈറസ്: ഇന്ത്യയിലേക്ക് വീണ്ടും കടന്നുവരുന്നു ? ചികിത്സയോ വാക്സിനോ ലഭ്യമല്ല
ഇന്ത്യയിൽ പുതിയ നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ചതോടെ, രാജ്യത്ത് മാത്രമല്ല, ഏഷ്യയിലുടനീളം ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 40 മുതൽ 75 ശതമാനം വരെ മരണനിരക്ക് ഉള്ള ഒരു വൈറസാണിത്. പശ്ചിമ ബംഗാളിൽ ഇതിന്റെ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, പല ഏഷ്യൻ രാജ്യങ്ങളും വിമാനത്താവള പരിശോധന, ആരോഗ്യ പരിശോധന, യാത്രക്കാരുടെ നിരീക്ഷണം എന്നിവ ഉടൻ തന്നെ കർശനമാക്കി. നിപ വൈറസിനെ ആളുകൾ ഭയപ്പെടുന്നതിന്റെ കാരണം, ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരും എന്നതും ഇതുവരെ കൃത്യമായ ചികിത്സയോ വാക്സിനോ ഇല്ലാത്തതുമാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന (WHO) ഇതിനെ ഉയർന്ന…
Read Moreഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി; റിമാൻഡിൽ തുടരും
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. കേസില്‍ ബസ് ജീവനക്കാരുടേയും…
Read Moreയുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി പിന്നീട് ബലാത്സംഗവും; ആണ്‍സുഹൃത്ത് പിടിയിൽ
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആണ്‍സുഹൃത്തായ പ്രതി പിടിയിൽ. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പോലീസ് കണ്ടെത്തി. ആണ്‍സുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന…
Read More