കുറഞ്ഞ ഓവര്‍ നിരക്കിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ക്യാപ്റ്റന്‍ റിഷഭ് പന്തിന് പിഴ. ലഖ്നൗവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ പി എല്‍ മത്സരത്തില്‍ ആണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത്. സീസണിലെ ലഖ്നൗയുടെ മൂന്നാമത്തെ വീഴ്ചയാണിത്. ഏപ്രില്‍ അഞ്ച്, ഏപ്രില്‍ 26 തീയിതികളിൽ പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഓവര്‍ റേറ്റ് പിഴകളുമായി ബന്ധപ്പെട്ട ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം രൂപയോ അവരുടെ മാച്ച്…
Read MoreCategory: SPORTS
500ലധികം മിസ്ഡ് കോളുകൾ; ഫോൺ നാല് ദിവസം സ്വിച്ച് ഓഫാക്കിയെന്ന് വൈഭവ്
ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താൻ നാല് ദിവസം ഫോൺ സ്വിച്ച് ഓഫാക്കിവെച്ചുവെന്ന് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. സ്വപ്ന ഇന്നിങ്സിന് പിന്നാലെ 500 ഓളം മിസ്ഡ് കോളുകളാണ് തനിക്ക് വന്നത്. ഇതോടെയാണ് ഫോൺ സ്വിച്ച് ഓഫാക്കേണ്ടി വന്നതെന്നും വൈഭവ് സൂര്യവംശി പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകൾ വന്നു. 500ഓളം മിസ്ഡ് കോളുകൾ വന്നു. കോളുകളുടെ എണ്ണം കൂടിയതോടെ…
Read Moreലെവൻഡോസ്കിക്ക് പകരമെത്തുക ഡയസ്; നിർണായക നീക്കവുമായി ബാഴ്സ
മാഡ്രിഡ്: ലിവർപൂളിന്റെ കൊളംബിയൻ മുന്നേറ്റതാരം ലുയീസ് ഡയസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബാഴ്സലോണ. ലമീൻ യമാലിനും റഫീന്യക്കുമൊപ്പം ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയെ ഉദ്ധരിച്ച് ഇ.സി.പി.എൻ റിപ്പോർട്ട് ചെയ്തു. 28 കാരന് ഇംഗ്ലീഷ് ക്ലബുമായി നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. മികച്ച ഫോമിലുള്ള ഡയസ് 17 ഗോളുകളാണ് സീസണിൽ ഇതുവരെ ലിവർപൂളിനായി നേടിയത്. മുൻ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോഡിനേയും അത്ലറ്റിക്ക് ക്ലബ്ബ് താരം നീക്കോ വില്യംസിനേയും എത്തിക്കാൻ നേരത്തെ ബാഴ്‌സ ശ്രമം നടത്തിയിരുന്നെങ്കിലും ഡീൽ…
Read Moreഇന്റർകൊളീജിയറ്റ് ഫുട്ബോളിന് തുടക്കമായി
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലപ്പാട് ഇന്റർകൊളീജിയറ്റ് ഫുട്ബോളിന് ചാമ്പ്യൻഷിപ്പിന് യെലഹങ്ക സൂപ്പർപാർക്കിൽ തുടക്കമായി. മത്സരഫലം: റോസി റോയൽ കോളജ്- 3- ശ്രീ ശാന്തിനി- 0, കൃപാനിധി നഴ്സിങ് കോളജ്- 1- ധന്വന്തരി-0, രാമയ്യ യൂനിവേഴ്സിറ്റി- 2- രാഘവേന്ദ്ര നഴ്സിങ് കോളജ്- 1, എച്ച്.കെ.ബി.കെ-2- കെ.കെ.ഇ.സി.ഇ- 0, എബൻസർ- 4- ശ്രീശാന്തിനി ബി- 3, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട്- 4- സംഭ്രാം- 1, ഈസ്റ്റ് വെസ്റ്റ്- 2- എൻ.എസ്.ജി അക്കാദമി- 0, എ.ബി.ബി.എസ്- 1- സ്പൂർത്തി-0. നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അടുത്ത…
Read Moreടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreഐപിഎൽ; ആദ്യ മത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ബെംഗളൂരു
ബെംഗളൂരു: ഐപിഎല്‍ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഏഴ് വിക്കറ്റിനാണ് ആർസിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയർത്തിയ 175 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടന്നു. വിരാട് കോലിയുടേയും ഫില്‍ സാള്‍ട്ടിന്റേയും അർധശതകങ്ങളാണ് ബെംഗളൂരുവിന്റെ വിജയത്തിന് നെടുംതൂണായത്. നാല് ഫോറും മൂന്ന് സിക്സറുകളുമായി 30 പന്തുകളിലാണ് കോലി അർധ ശതകം നേടിയത്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമുള്‍പ്പെടെയാണ് സാള്‍ട്ടിന്റെ 50 റണ്‍സ് നേട്ടം. ആദ്യം ബാറ്റ് ചെയ്ത…
Read Moreചാംപ്യൻസ് ട്രോഫി വിജയം സഞ്ജുവിന് ഗുണകരമാകട്ടെ!
ഇന്ത്യ കിരീടം നേടിയത് സഞ്ജു സാംസണ് ഗുണകരമാവട്ടെ. എങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിക്കാം.. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും എന്ന് തന്നെയാണ് പ്രതീക്ഷ. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഈ കിരീടനേട്ടം നിലവിൽ സ്ക്വാഡിൽ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ് ഗുണകരമാണ്. കാരണം മറ്റൊന്നല്ല, ഗംഭീർ തന്റെ സ്ഥാനം…
Read Moreചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം
ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും…
Read Moreഐപിഎൽ 2025; മാർച്ച് 22 ന് ആദ്യ പോരാട്ടം, കെകെആറും ആർസിബിയും തമ്മിൽ
2025 ലെ ഐപിഎല്‍ മുഴുവൻ ഷെഡ്യൂളും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 22 ന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. മെയ് 25 ന് കൊല്‍ക്കത്തയിലും നടക്കുന്ന ഫൈനലോടെ സീസണ്‍ അവസാനിക്കും. ഇന്ത്യയിലെ 13 വേദികളിലായി 74 മത്സരങ്ങള്‍ ഈ വർഷത്തെ ഐപിഎല്ലില്‍ ഉണ്ടായിരിക്കും,
Read Moreവീരേന്ദ്ര സെവാഗും ആരതിയും വേർപിരിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ദമ്പതിമാർക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. 17-കാരൻ ആര്യവീറും 14 വയസ്സുകാരൻ വേദാന്തും. 2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. അന്തരിച്ച മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയില്‍ 2004-ലായിരുന്നു ഇവരുടെ വിവാഹം. അതേസമയം വേർപിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More