അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം; ഗൗരി കിഷന്‍ യൂട്യൂബര്‍ക്ക് നല്‍കിയ ചുട്ട മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി

വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ ചുട്ടമറുപടിക്ക് സിനിമാ രംഗത്തുനിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയടി. നടിയുടെ ഭാരമെത്ര എന്ന ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലാകുകയും നടിക്ക് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ രംഗത്തെത്തുകയുമായിരുന്നു.

ഇത്തരം ചോദ്യവും വാദപ്രതിവാദങ്ങളും നടന്നപ്പോഴും നടിക്ക് സംഭവസ്ഥലത്തുവച്ച് പിന്തുണ നല്‍കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനേയും നടന്‍ ആദിത്യ മാധവനേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് നെറ്റിസണ്‍സ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു യൂട്യൂബര്‍ക്ക് നേരെ ഗൗരി ആഞ്ഞടിച്ചത്.

താരസംഘടന അമ്മ ഉള്‍പ്പെടെ ഗൗരി കിഷനെ പിന്തുണച്ച് രംഗത്തെത്തി. ഞങ്ങള്‍ മനസിലാക്കുന്നു ഗൗരി… ആരായാലും എപ്പോള്‍ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. അമ്മ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

സംവിധായകന്‍ പാ രഞ്ജിത്ത്, നടി ഖുഷ്ബു, ഗായിക ചിന്മയി മുതലായവര്‍ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഗൗരിയെപ്പോലുള്ള ചെറുപ്പക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് കണ്ട് അഭിമാനം തോന്നുന്നുവെന്നാണ് ചിന്മയിയുടെ പോസ്റ്റ്. ഒരു നടിയുടെ ഭാരമെത്ര എന്നത് മാധ്യമപ്രവര്‍ത്തകരെ ബാധിക്കുന്ന കാര്യമല്ലെന്നും അത് ചോദിക്കേണ്ട ആവശ്യമില്ലെന്നും ഖുഷ്ബു പ്രതികരിച്ചു. യൂട്യൂബറുടെ ഭാഗത്തുനിന്നുണ്ടായത് ഏവരേയും ലജ്ജിപ്പിക്കുന്ന പ്രവൃത്തിയെന്ന് പാ രഞ്ജിത്തും പ്രതികരിച്ചു.

സിനിമയില്‍ ഒരു രംഗത്തില്‍ നായക നടന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗം സൂചിപ്പിച്ചുകൊണ്ടാണ് നടനോട് ഗൗരിയുടെ ഭാരം യൂട്യൂബര്‍ ചോദിച്ചത്. തന്നെ ഇരുത്തിയുള്ള ഈ ചോദ്യം ബോഡിഷെയ്മിങ് ആണെന്നും ഒരു നടന്റെ ഭാരം ഇതുപോലെ ചോദിക്കുമോ എന്നുമായിരുന്നു ഗൗരിയുടെ മറുചോദ്യം.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

എന്നാല്‍ യൂട്യൂബര്‍ തന്റെ ചോദ്യം തുടരുകയും ഇതൊരു രസകരമായ ചോദ്യമാണല്ലോ എന്ന് പറയുകയും ചെയ്തതോടെ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടന്നു. ഈ സമയത്തൊക്കെ തന്നെയും നടിയുടെ കൂടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നടനും സംവിധായകനും മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts