കോളേജ് സെൻ്റ് ഓഫിന് ശേഷം മടങ്ങിയ മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനപകടത്തില്‍ മരിച്ചു

ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. ഡോണ്‍ റോയ് (24) ആണ് മരിച്ചത്. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകനാണ് ഡോൺ. ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം. ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി (Doctor of Pharmacy) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി.…

Read More

ബെംഗളൂരു വഴി പറന്നത് 3.24 കോടി യാത്രക്കാര്‍

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ ബെംഗളൂരു വിമാനത്താവളം വഴി ഈ വര്‍ഷം സെപ്റ്റംബര്‍ വരെ യാത്രചെയ്തത് 3.24 കോടി യാത്രക്കാര്‍. ഇതില്‍ 2.73 കോടി ആഭ്യന്തര യാത്രക്കാരും 51 ലക്ഷം രാജ്യാന്തര യാത്രക്കാരും ഉള്‍പ്പെടുമെന്ന് കണക്ക് പുറത്ത് വിട്ട് ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ്‌സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. പുതിയ രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വ്വീസ് തുടങ്ങിയതും പുതിയ റൂട്ടുകള്‍ ആരംഭിച്ചതും യാത്രക്കാര്‍ കൂടാന്‍ ഇടയാക്കി

Read More

ബന്ദിപ്പൂർ, നാഗർഹോള സഫാരികൾ നിരോധിച്ചു

ബെംഗളൂരു: ബന്ദിപ്പൂർ, നാഗർഹോളെഹോൾ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ സഫാരികൾ താൽക്കാലികമായി നിരോധിച്ചു. ബന്ദിപ്പൂരിലും നാഗർഹോളയിലും സഫാരി താൽക്കാലികമായി നിരോധിച്ചുകൊണ്ട് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും. മൈസൂരു , ചാമരാജനഗർ ജില്ലകളിൽ കടുവ ആക്രമണ കേസുകൾ ഗണ്യമായി വർദ്ധിച്ചതിനെത്തുടർന്ന്, കടുവകളെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്തിന്റെ ഭാഗമായാണ് നീക്കം. കടുവകളെ ചീപ്പ് ചെയ്ത് പിടികൂടാൻ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് . കടുവ സംരക്ഷണ കേന്ദ്രങ്ങളിളെ ജീവനക്കാരെ ചീപ്പ് ചെയ്യാൻ ഉപയോഗിക്കും.

Read More

വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ്

ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും വെള്ളിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. ഇരുവരും ആൺകുഞ്ഞ് പിറന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആണ് എല്ലാവരെയും അറിയിച്ചത്. 2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു. 2025 നവംബർ 7. – കത്രീന & വിക്കി’– കുറിപ്പിലെ വരികൾ. അടുത്തിടെയാണ് അമ്മയാകാൻ പോകുന്നുവെന്ന വിവരം കത്രീന കൈഫ് അറിയിച്ചത്. നിറവയറുമായി ഭർത്താവ്…

Read More

ഗുരുതര പ്രശ്നങ്ങൾ; നോക്കി ഇരിക്കേണ്ട വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സ്റ്റാൻഡ് വിടാൻ കുറച്ച് സമയം എടുക്കും

ചെന്നൈ: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ആരംഭിക്കാൻ ഇനിയും കാലതാമസമെടുക്കുമെന്ന് റിപ്പോർട്ട്. ട്രെയിനിന്റെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും രൂപകല്പനയിൽ അപാകതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കണ്ടശേഷമേ സർവീസ് ആരംഭിക്കൂ എന്നാണ് റിപ്പാേർട്ട്. മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗതയാണ് വന്ദേഭാരത് സ്ലീപ്പറുകൾക്ക്. ഇത്രയും വേഗത്തിൽ കുതിച്ചുപായാൻ ഇപ്പോഴത്തെ രൂപകല്പനകൊണ്ട് കഴിയില്ലെന്നാണ് റെയിൽവേ ബോർഡ് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും റെയിവേ സോണുകളുടെ ജനറൽ മാനേജർമാർക്കും അയച്ച കത്തിയ റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്. കോച്ചുകളുടെ ശുചിമുറികളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന വാട്ടർ…

Read More

ബെംഗളൂരുവില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കും

ബെംഗളൂരു ചിറ്റാപൂരിൽ നടത്താൻ ഉദ്ദേശിക്കുന്ന ആർ‌എസ്‌എസ് മാർച്ചുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന കൂടിക്കാഴ്ച നന്നായി നടന്നതായി അഡ്വക്കേറ്റ് ജനറലും ആർ‌എസ്‌എസിന്റെ അഭിഭാഷകനും വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് നടത്താൻ അപേക്ഷിക്കുന്ന വിവിധ സംഘടനകൾക്ക് വ്യത്യസ്ത തീയതികളിൽ അനുമതി നൽകാമെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എം‌ജി‌എസ് കമലിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബർ 2 ന് (സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി) ആർ‌എസ്‌എസ് മാർച്ചിന് അപേക്ഷിച്ചപ്പോൾ, മറ്റ് ഗ്രൂപ്പുകൾ അതേ വഴിയും സമയവും ആവശ്യപ്പെട്ടതിനാൽ തഹസിൽദാർ അപേക്ഷ നിരസിച്ചു. ആനി ദിവസം സംഘർഷ…

Read More

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വിവാദമായപ്പോൾ വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊച്ചി എറണാകുളം കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സ് പേജില്‍ പങ്കുവെച്ചു. ഇത് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തത്. എറണാകുളം-കെഎസ്‌ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്‌എസ് ഗണഗീതം ആലപിച്ചത് ഇതിനിടെ വിവാദമായി.…

Read More

ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്‌ക്കിടെ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു; ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്‌ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി ഡ്രൈവ‌‌ർ ലോകേഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്ന് യുവതി തന്റെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. യാത്രയ്‌ക്കിടെ തുടകളിലും കാലുകളിലും പലതവണ സ്പര്‍ശിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേട്ടില്ലെന്നും വീണ്ടും തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യാത്രയിലുടനീളം ഇയാള്‍ ഇത് തുടരുകയായിരുന്നു. ഡ്രൈവർ മോശമായി പെരുമാറുന്നത് യുവതി…

Read More

ഈ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റേപ്പ്

ബെംഗളൂരു: ബെംഗളൂരു വഴിയുളള തിരുനന്തപുരം നോര്‍ത്ത് – സത്യസായി പ്രശാന്തി നിലയം സ്‌പെഷ്യല്‍ എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരുനന്തപുരം നോര്‍ത്ത് – സത്യസായി പ്രശാന്തി നിലയം സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06094) രാത്രി 8.21നും പ്രശാന്തി നിലയം തിരുനന്തപുരം നോര്‍ത്ത് (06094)- എക്‌സ്പ്രസിന് ഉച്ചകഴിഞ്ഞ് 1.39ന് ചങ്ങനാശേരിയില്‍ നിര്‍ത്തും.

Read More

ചുമ്മാതാണോ ഗതാഗത കുരുക്ക് ? ബെംഗളൂരു നഗരത്തിൽ പ്രതിദിനം ഇറങ്ങുന്നത് 2,774 വാഹനങ്ങൾ

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നഗരത്തിലെ ഉയർന്ന ജനസാന്ദ്രതയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ദിനം പ്രതി എത്തുന്നവരുടെ ഉയർന്ന എണ്ണവും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമാകുന്നു. ഇതിനൊപ്പം മെട്രോ റെയിൽ നിർമാണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളും തിരിച്ചടിയാണ്. കഴിഞ്ഞ ഒക്ടോബറിൽ മാത്രം ബെംഗളൂരുവിൽ 2,774 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇത് നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതാണ്. കർണാടക ഗതാഗതവകുപ്പ് 2025-26 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ…

Read More
Click Here to Follow Us