കോളേജ് സെൻ്റ് ഓഫിന് ശേഷം മടങ്ങിയ മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനപകടത്തില്‍ മരിച്ചു

ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു.

ഡോണ്‍ റോയ് (24) ആണ് മരിച്ചത്. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകനാണ് ഡോൺ.

ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം. ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി (Doctor of Pharmacy) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപടിക്ക് ശേഷം ബൈക്കില്‍ താമസസ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഡിയോണ്‍ ആണ് ഡോണ്‍ റോയിയുടെ സഹോദരന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts