ക്ഷേത്ര ദര്‍ശന വേളയില്‍ ‘ഇറക്കം കുറഞ്ഞ പാവാടയും കീറിയ ജീന്‍സും പാടില്ല’; ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ഷോര്‍ട്ട് സ്‌കേര്‍ട്ടുകളോ ധരിച്ച ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രം ഭാരവാഹികള്‍.

മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

ഷോര്‍ട്ട് ട്രൗസറുകള്‍, ഷോര്‍ട് സ്‌കേര്‍ട്ടുകള്‍, മുട്ടിന് താഴെ കീറിയ ജീന്‍സുകള്‍, ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ല.

ക്ഷേത്ര ദര്‍ശന വേളയില്‍ എല്ലാ ഭക്തര്‍ക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്ഷേത്രപരിസരത്ത് മാന്യത നിലനിര്‍ത്തുന്നതിനുമാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us