മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉദ്വേഗഭരിതമാവുന്നു!!

ഭരണ കക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ഏകദേശം തുല്യം സീറ്റോടെ മുന്നേറുമ്പോള്‍ നിര്‍ണ്ണായക സാന്നിധ്യമായി ബിഎസ്പിയും രംഗത്തുണ്ട്.

നിലവിലെ ലീഡ് സൂചിപ്പിക്കുന്നതനുസരിച്ച് ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാല്‍ 8 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിഎസ്പി നിര്‍ണ്ണായക സംസ്ഥാനത്ത് നിര്‍ണ്ണായകമാവും.

അതായത് ഇത്തവണ മധ്യപ്രദേശില്‍ “കിംഗ്‌ മേക്കര്‍” മായാവതി തന്നെയെന്നാണ് സൂചന. എന്നാല്‍ മായാവതി ആര്‍ക്കൊപ്പം എന്നതാണ് ചോദ്യം. പിന്തുണ നല്‍കുന്നതിന് പകരമായി മായാവതിയുടെ നിബന്ധനകള്‍ എന്തൊക്കെയാവും? അതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

കോണ്‍ഗ്രസ്‌ ജാതി രാഷ്ട്രീയം കളിക്കുന്നു എന്ന കാരണം പറഞ്ഞാണ് മായാവതി മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നത്‌. അതേ മായാവതി തന്നെ ഇപ്പോള്‍ സംസ്ഥാനത്ത് “കിംഗ്‌ മേക്കര്‍” ആയി മാറുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്‌.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

എന്നാല്‍, ബിഎസ്പി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മറ്റൊന്നായി മാറുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts