ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്നും മോദി മുക്ത ഭാരതം വരുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്‌ പ്രതികരിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനവട്ട ഫലങ്ങള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. എന്നാല്‍…

Read More

ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ “തള്ളിമറിച്ച്”ശ്രീകുമാര്‍ മേനോന്‍.

ഒടിയന്‍ എന്ന മോഹന്‍ലാലിന്‍റെ വമ്പന്‍ സിനിമ ഇനി റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ,ഇതുവരെ ഉണ്ടായ അല്ലെങ്കില്‍ ഉണ്ടാക്കിയ ഹൈപ്പ് കാരണം ആരാധക പ്രതീക്ഷ വാനോളം ആണ്.അതില്‍ നല്ലൊരു പരിധിവരെ പരസ്യ ചിത്ര സംവിധായകന്‍ ആയിരുന്ന വി എ ശ്രീകുമാര്‍ മേനോന്‍ വിജയിച്ചു എന്നും പറയാം. എന്നാല്‍ ഇന്ന് രാവിലെ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ട കണക്കുകള്‍ ഒരു വിഭാഗം ആളുകള്‍ വിശ്വസിച്ചിട്ടുണ്ട് എങ്കിലും ഒരു വിഭാഗം വിമര്‍ശകര്‍ പറയുന്നത് സംഭവം തള്ളല്‍ ആണ് എന്നാണ്,പടം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഒടിയന്‍ നൂറു…

Read More

രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎം നേടി

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തു. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ,  ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വിജയിച്ചത്. രാജസ്ഥാനിൽ 28 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎം ഏഴോളം സീറ്റുകളിൽ നല്ല മത്സരം തന്നെ കാഴ്ചവയ്ച്ചു. ബിജെപി തൂത്തുവാരിയ 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചത്. വസുന്ധര രാജെ സർക്കാരിനെതിരെ കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾ…

Read More

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു;20 പേര്‍ക്ക് പരിക്ക്.

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‍നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20  തീർത്ഥാടകർക്ക് പരിക്കേറ്റു.  ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ടോസിടാന്‍ നാണയത്തിനൊരു പകരക്കാരന്‍!

ക്രിക്കറ്റ് മത്സരങ്ങളില്‍ നിര്‍ണ്ണായകമായ ഒരു ചടങ്ങാണ് ടോസ്. കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന ഈ ചടങ്ങില്‍ നാണയങ്ങള്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ല. പരമ്പരാഗതമായ നാണയ രീതിയ്ക്ക് പകരം പുതിയ പരീക്ഷണത്തിന് ഒരുങ്ങുയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്ട്രേലിയന്‍ ട്വന്‍റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. നാണയത്തിനു പകരം ടോസിനായി ബാറ്റുപയോഗിക്കാനാണ് തീരുമാനം. പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിടാന്‍ ഉപയോഗിക്കുന്നത്. ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റിന്‍റെ നിര്‍മ്മാണം. പ്രത്യേകമായി തയാറാക്കുന്ന ബാറ്റിന്‍റെ രൂപ കല്പനയും നിര്‍മ്മാണവും പ്രശസ്ത ക്രിക്കറ്റ്…

Read More

തെലങ്കാനയില്‍ ടി.ആര്‍.എസ്. മുന്നേറ്റം!!

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മഹാകൂടമി സഖ്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചെറിയ പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്താക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ കൂട്ടായ്മയായ മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് ടിആര്‍എസ് മുന്നേറിയത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ തെലങ്കാന രാഷ്ട്രസമിതി വിജയം ഉറപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേര്‍ന്ന സഖ്യമാണ് മഹാകൂടമി. ബിജെപി വിരുദ്ധ വിശാലസഖ്യത്തിന്‍റെ പരീക്ഷണശാല ആയി ഏവരും നോക്കിക്കണ്ട സംസ്ഥാനമായിരുന്നു തെലങ്കാന. തെലങ്കാനയില്‍ ടി.ആര്‍.എസ്…

Read More

മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉദ്വേഗഭരിതമാവുന്നു!! ഭരണ കക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ഏകദേശം തുല്യം സീറ്റോടെ മുന്നേറുമ്പോള്‍ നിര്‍ണ്ണായക സാന്നിധ്യമായി ബിഎസ്പിയും രംഗത്തുണ്ട്. നിലവിലെ ലീഡ് സൂചിപ്പിക്കുന്നതനുസരിച്ച് ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാല്‍ 8 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിഎസ്പി നിര്‍ണ്ണായക സംസ്ഥാനത്ത് നിര്‍ണ്ണായകമാവും. അതായത് ഇത്തവണ മധ്യപ്രദേശില്‍ “കിംഗ്‌ മേക്കര്‍” മായാവതി തന്നെയെന്നാണ് സൂചന. എന്നാല്‍ മായാവതി ആര്‍ക്കൊപ്പം എന്നതാണ് ചോദ്യം. പിന്തുണ നല്‍കുന്നതിന് പകരമായി മായാവതിയുടെ നിബന്ധനകള്‍ എന്തൊക്കെയാവും? അതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.…

Read More

രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കും: സച്ചിന്‍ പൈലറ്റ്

ജയ്‌പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 199 സീറ്റില്‍, 100 സീറ്റിലും കോണ്‍ഗ്രസ്‌ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ്‌ നേതാവ് സച്ചിന്‍ പൈലറ്റ് മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ടു പേരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. യുവ നേതാവ് സച്ചിന്‍ പൈലറ്റിന്‍റെയും മുതിര്‍ന്ന നേതാവ് അശോക്‌ ഗെഹ്ലോട്ടിന്‍റെയുമായിരുന്നു അത്. രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ്…

Read More

അച്ഛന്‍റെ മകനായി പ്രണവ്!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തീര്‍ത്തും വ്യത്യസ്തനായാണ് പ്രണവ് ചിത്രത്തിലെത്തുന്നത് വ്യക്തമാക്കുന്നതാണ് ഫസ്റ്റ് ലുക്ക്‌. കോട്ടും സ്യുട്ടും കൂളി൦ഗ് ഗ്ലാസുമായി സ്റ്റൈലിഷ്  ലുക്കിലാണ് പ്രണവ് ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ‘ഇത് രാജാവിന്‍റെ മകന്‍ തന്നെ’, ‘അച്ഛന്‍റെ മകന്‍ തന്നെ‍’ തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്. സംവിധായകനായ അരുണ്‍ ഗോപി…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി

ബെം​ഗളുരു: മ​ദ്യപിക്കാൻ പണം നൽകാത്തതിൽ രോഷാകുലനായ മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. 30% പൊള്ളലേറ്റ അശ്വഥ് ന​ഗർ സ്വദേശി ഭാരതി(54) ചികിത്സയിലാണ് . മകൻ ഉത്തം(24) കുമാറിനായി പോലീസ് അന്വേഷണം തുടങ്ങി.

Read More
Click Here to Follow Us