വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വിവാദമായപ്പോൾ വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊച്ചി എറണാകുളം കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സ് പേജില്‍ പങ്കുവെച്ചു.

ഇത് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

എറണാകുളം-കെഎസ്‌ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്‌എസ് ഗണഗീതം ആലപിച്ചത് ഇതിനിടെ വിവാദമായി.

ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ ഔദ്യോഗിക ‘എക്‌സ്’ പേജില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന ഈ ട്രെയിനിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts