സിനിമ ചിത്രീകരണത്തിനിടെ കാട്ടിൽ സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.

ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക് നൽകിയ പരാതി.

പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി. കാന്തരെ അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും.കാട്ടിൽ സ്ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

പക്ഷി -മൃഗാദികൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയതായി ഹാസൻ ഫോറസ്റ്റ് കൺസർവേറ്റർ യദുകൊണ്ഡലൻ അറിയിച്ചു.

ജനുവരി ഏഴു മുതൽ 25 വരെയാണ് സിനിമയുടെ ചില ഭാഗങ്ങൾ സക്ലേഷ്‌പുരത്തിനടുത്തുള്ള കാടുകളിൽ ചിത്രീകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts