ചുമ്മാതാണോ ഗതാഗത കുരുക്ക് ? ബെംഗളൂരു നഗരത്തിൽ പ്രതിദിനം ഇറങ്ങുന്നത് 2,774 വാഹനങ്ങൾ

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നഗരത്തിലെ ഉയർന്ന ജനസാന്ദ്രതയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ദിനം പ്രതി എത്തുന്നവരുടെ ഉയർന്ന എണ്ണവും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമാകുന്നു. ഇതിനൊപ്പം മെട്രോ റെയിൽ നിർമാണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളും തിരിച്ചടിയാണ്.

കഴിഞ്ഞ ഒക്ടോബറിൽ മാത്രം ബെംഗളൂരുവിൽ 2,774 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇത് നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതാണ്. കർണാടക ഗതാഗതവകുപ്പ് 2025-26 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു.

  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

ബെംഗളൂരുവിൽ വാഹന രജിസ്ട്രേഷനിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നഗരം ഇതിനകം തന്നെ കടുത്ത ട്രാഫിക് ബ്ലോക്കുകളിൽ വലയുമ്പോൾ ഈ വർധനവ് ആശങ്കയുളവാക്കുന്നു. ഈ പെട്ടെന്നുള്ള വർധനവിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഉത്സവകാലത്തെ വാഹന വിൽപ്പന വർധന, ചില വാഹനങ്ങൾക്ക് അടുത്തിടെ വരുത്തിയ നികുതി ഇളവുകൾ.എന്നിവയാണ് കാരണം. ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം ഒരു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ 46 ശതമാനം വർധിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ടണൽ റോഡ് ഉൾപ്പെടെയുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന ഒരു കണക്ക് പുറത്തുവന്നു. ബെംഗളൂരു നഗരത്തിൽ പ്രതിദിനം 2,800 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഏതാനം വാഹനങ്ങൾക്ക് ജിഎസ്ടി കുറച്ചതും ഉത്സവകാലത്തെ വിൽപ്പന വർധനവുമാണ് ഇതിന് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു
[masterslider id="10"]

Related posts

Click Here to Follow Us