ഡിസംബറില്‍ മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും

ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസി ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് റിപ്പോർട്ട്

ഫുട്ബോൾ മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ ഇതിഹാസ താരം പങ്കെടുക്കുമെന്ന് മെസിയുടെ സന്ദർശനത്തിന് പിന്നിലുള്ള സ്പോർട്സ് പ്രൊമോട്ടർ സതദ്രു ദത്ത സ്ഥിരീകരിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ചു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങൾ മെസി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് സന്ദർശനം അവസാനിക്കുന്നത്.

മറഡോണയെയും പെലെയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് സതാദ്രു ദത്ത. ഈ വർഷം ആദ്യമാണ് അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തിത്.ഇന്ത്യയിലെ അർജന്റീനിയൻ ഫുട്ബോളിന്റെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് അദ്ദേഹം മെസിയോട് വിശദീകരിച്ചു.

ആദ്യം മെസിയുടെ പിതാവിനെയാണ് കണ്ടത്. അതിനുശേഷം ഫെബ്രുവരി 28 ന് മെസിയുമായി 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. എന്താണ് പദ്ധിയെന്ന് വിശദീകരിക്കാൻ മെസി ആവശ്യപ്പെട്ടു. എല്ലാം ബോധ്യപ്പെട്ടതോടെ അദേഹം വരാൻ സമ്മതം മൂളുകയായിരുന്നു എന്ന് സതദ്രു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts