ഡിസംബറില്‍ മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും

ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസി ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് റിപ്പോർട്ട് ഫുട്ബോൾ മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ ഇതിഹാസ താരം പങ്കെടുക്കുമെന്ന് മെസിയുടെ സന്ദർശനത്തിന് പിന്നിലുള്ള സ്പോർട്സ് പ്രൊമോട്ടർ സതദ്രു ദത്ത സ്ഥിരീകരിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ചു. കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങൾ മെസി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 15 ന് പ്രധാനമന്ത്രി…

Read More

‘സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ’; ‘അമ്മ’ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.

Read More

നയൻ താര നിവിൻ പോളി കോംബോ വീണ്ടും; ‘ഡിയര്‍ സ്റ്റുഡന്‍റ്സ് ‘ ടീസർ പുറത്ത്

നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം . വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.…

Read More

ആഘോഷത്തിനിടെ യുവതിയെ ശുചിമുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗം നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ക്കിടെ അമിതമായി മദ്യപിച്ച യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ശുചിമുറിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൂടാതെ, ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 24കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Read More

പെണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു;, വാച്ചും മൊബൈലും കവര്‍ന്ന പ്രതികൾ, അറസ്റ്റിൽ

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും യുവാവിനെ അസഭ്യം പറഞ്ഞ് വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശിയായ അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്.  

Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് വിവരം. ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുതെന്നും സീനിവേഴ്‌സ് മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥിയുടെ കയ്യിലും കഴുത്തിലും പരിക്കുണ്ട്. തോളെല്ലിന് പരിക്കുണ്ട്.

Read More

ട്രാൻസ്‌പോർട്ട് ബസിന് ഉള്ളിലും മഴ; കുടകൾ ഉള്ളവർ അനുഗ്രഹീതർ ; കുടയില്ലാത്തവർ കിണഞ്ഞു

ബെംഗളൂരു : ട്രാൻസ്‌പോർട്ട് ബസുകളുടെ മേൽക്കൂരയിൽ ചോർച്ച. ബ്രേക്ക് തകരാറും ചക്രങ്ങൾ ഊരിപ്പോയതും ബസുകളിൽ കാണുന്ന വിവിധ പ്രശ്‌നങ്ങളാണ്. ഇതിന് പുറമെയാണ് എപ്പോൾ ചോർച്ച ഉണ്ടായിരിക്കുന്നത്. ഹാവേരിയിലെ ഒരു ബസിന്റെ മേൽക്കൂര തകർന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുന്നു. ഹാവേരിയിൽ നിന്ന് മെൽമാരിയിലേക്ക് പോകുകയായിരുന്ന ബസിന്റെ മേൽക്കൂര ചോർന്നു, മഴവെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർ കുട പിടിച്ചണ് ബസിൽ ഇരിക്കുന്നത്. കുടയില്ലാത്തവർ മഴവെള്ളത്തിൽ നനഞ്ഞും ബസിന്റെ മോശം അവസ്ഥയെ ശപിച്ചും യാത്ര തുടരുകയാണ്.

Read More

നഗരത്തിലെ സ്ഫോടന കേസ് ; ദുരന്ത കാരണം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ വിൽസൺ ഗാർഡന് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒരു ആൺകുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് കാരണം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ, ഇപ്പോൾ വിൽസൺ ഗാർഡനിലെ ചിന്നയണ്ണപാളയയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം സംഭവത്തിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വീട്ടിലെ സിലിണ്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. എസ്ഡിആർഎഫ് ഓപ്പറേഷനിൽ സ്ഫോടനത്തിന്റെ കാരണം വെളിപ്പെട്ടത്. സിലിണ്ടർ പൊട്ടിത്തെറിച്ചിട്ടില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന്…

Read More

യെല്ലോ ലൈൻ നാലാമത്തെ ട്രെയിനിന്റെ എല്ലാ കോച്ചുകളും എത്തി; പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കും; പാതയിൽ എത്തിയാൽ കാത്തിരിപ്പ് സമയം 25 മിനിറ്റിൽ നിന്ന് 20 ആയി കുറയ്ക്കും

ബെംഗളൂരു: യെല്ലോ ലൈനിലെ നാലാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തിയെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യ കോച്ച് ചൊവ്വാഴ്ച രാത്രി ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയപ്പോൾ, ബാക്കി അഞ്ച് കോച്ച് ബുധനാഴ്ച രാത്രി എത്തി. കോച്ചുകൾ ഡിപ്പോയിൽ ഇറക്കിയിട്ടുണ്ടെന്നും വെള്ളിയാഴ്ച ഗാങ്‌വേ ഫിറ്റ്‌മെന്റ് വഴി ഒരു ട്രെയിൻസെറ്റായി രൂപപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സ്റ്റാറ്റിക് ടെസ്റ്റുകൾക്കായി ട്രെയിൻ ഇൻസ്പെക്ഷൻ ബേ ലൈനിലേക്ക് (ഐബിഎൽ) കൊണ്ടുപോകും. അടുത്ത ഘട്ടത്തിൽ, ഡൈനാമിക് ടെസ്റ്റിംഗിനായി…

Read More

31 വർഷത്തെ താരസംഘടനയുടെ ചരിത്രത്തിൽ ആദ്യമായി അമ്മയെ നയിക്കാൻ ഒരു വനിത; ശ്വേതാ മേനോൻ താരസംഘടനയുടെ പ്രസിഡന്റ്

കൊച്ചി: നടി ശ്വേത മേനോൻ ഇനി ‘അമ്മ സംഘടനയെ നയിക്കും. 31 വർഷത്തെ താരസംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും…

Read More
Click Here to Follow Us