യെല്ലോ ലൈൻ നാലാമത്തെ ട്രെയിനിന്റെ എല്ലാ കോച്ചുകളും എത്തി; പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കും; പാതയിൽ എത്തിയാൽ കാത്തിരിപ്പ് സമയം 25 മിനിറ്റിൽ നിന്ന് 20 ആയി കുറയ്ക്കും

ബെംഗളൂരു: യെല്ലോ ലൈനിലെ നാലാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തിയെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദ്യ കോച്ച് ചൊവ്വാഴ്ച രാത്രി ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയപ്പോൾ, ബാക്കി അഞ്ച് കോച്ച് ബുധനാഴ്ച രാത്രി എത്തി.

കോച്ചുകൾ ഡിപ്പോയിൽ ഇറക്കിയിട്ടുണ്ടെന്നും വെള്ളിയാഴ്ച ഗാങ്‌വേ ഫിറ്റ്‌മെന്റ് വഴി ഒരു ട്രെയിൻസെറ്റായി രൂപപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് സ്റ്റാറ്റിക് ടെസ്റ്റുകൾക്കായി ട്രെയിൻ ഇൻസ്പെക്ഷൻ ബേ ലൈനിലേക്ക് (ഐബിഎൽ) കൊണ്ടുപോകും. അടുത്ത ഘട്ടത്തിൽ, ഡൈനാമിക് ടെസ്റ്റിംഗിനായി യെല്ലോ ലൈൻ ട്രാക്കുകളിൽ ഇത് ഓടിക്കും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

“യെല്ലോ ലൈൻ പ്രവർത്തനക്ഷമമായതിനാൽ, മെയിൻലൈൻ പരിശോധന രാത്രിയിൽ മാത്രമേ നടക്കൂ, കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് , റോളിംഗ് സ്റ്റോക്കും സിഗ്നലിംഗ് ടീമുകളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. പരീക്ഷണം പൂർത്തിയാക്കി ട്രെയിൻ എത്രയും വേഗം സർവീസിൽ ഉൾപ്പെടുത്തേണ്ടത് ഞങ്ങളുടെ കൂടെ താൽപ്പര്യമാണ് എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

നാലാമത്തെ ട്രെയിൻ യെല്ലോ ലൈൻ ഫ്രീക്വൻസി 25 മിനിറ്റിൽ നിന്ന് 20 മിനിറ്റായി മെച്ചപ്പെടുത്താൻ സഹായിക്കും.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ചൈനയിലെ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡുമായി ഉപകരാർ പ്രകാരം ട്രെയിനുകൾ നിർമ്മിക്കുന്ന ബംഗാൾ ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) അഞ്ചാമത്തെ ട്രെയിൻ സെപ്റ്റംബർ മധ്യത്തിലും ആറാമത്തെ ട്രെയിൻ ഒക്ടോബറിലും അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മുതൽ പ്രതിമാസം രണ്ട് ട്രെയിനുകൾ വീതം വിതരണം ചെയ്യുമെന്നും മാർച്ചോടെ 15 ട്രെയിനുകൾ വിതരണം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts