ബെംഗളൂരുവില്‍ നടപ്പാതകള്‍ ഇനി കാല്‍നടയാത്രക്കാര്‍ക്ക്; കച്ചവടക്കാർ അര്‍ഹരെങ്കില്‍ ലൈസന്‍സ് ഇല്ലെങ്കില്‍ നടപടി

street vendors

ബെംഗളൂരു നഗരത്തിലെ നടപ്പാതകള്‍ കയ്യേറുന്ന വഴിയോര ക്കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടികള്‍ ശക്തമാക്കി.

5 കാര്‍പറേഷനുകളുടെയും കീഴിലുള്ള യോഗ്യരായ വഴിയോരക്കച്ചവടക്കാരെ കണ്ടെത്തി ലൈസന്‍സ് നല്‍കി വരികയാണ് . ഇന്നലെ വെസ്റ്റ് സിറ്റി കോര്‍പറേഷന്‍ പരിധിയിലെ ഗോവിന്ദരാജനഗര്‍, ദാസറഹള്ളി, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ലൈസന്‍സ് വിതരണം ചെയ്തു.

കഴിഞ്ഞ ദിവസം സൗത്ത് സിറ്റി കോര്‍പറേഷന് കീഴിലുള്ള 3802 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു.

ഒരുവര്‍ഷമായി തുടര്‍ന്ന സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ലൈസന്‍സിന് അര്‍ഹരായ കച്ചവടക്കാരെ കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മാര്‍ഷല്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സര്‍വേ നടത്തിയത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

അനുമതിയില്ലാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജിബിഎ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചു.

തട്ടുകടകള്‍ക്കും ഉന്തുവണ്ടിയില്‍ പച്ചക്കറികളും മറ്റും വില്‍പന നടത്തുന്നവര്‍ക്കും ലൈസന്‍സ് ബാധകമാണ്. ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ ഇതിനായി വേണമെ ന്നും ജിബിഎ വ്യക്തമാക്കി.

നഗരത്തില്‍ അനധികൃത വഴി യോരക്കച്ചവടക്കാര്‍ നടപ്പാതകളും പൊതുസ്ഥലങ്ങളും കയ്യേറി കച്ചവടം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതായി വ്യാപക പരാതികളുയര്‍ന്നിരുന്നു. കാല്‍നട യാത്രക്കാര്‍ക്കായിരുന്നു കൂടുതല്‍ പ്രയാസം.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

തട്ടുകടകളില്‍ നിന്നും മറ്റുമുള്ള മാലിന്യം റോഡരികില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും പരാതിക്കിട യാക്കുന്നു. ഇതേത്തുടര്‍ന്നാണു വഴിയോരക്കച്ചവടക്കാരെ ലൈസന്‍സ് നല്‍കി നിയന്ത്രിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts