കുഴിയടപ്പ് തീര്‍ന്നെന്ന് ജിബിഎ; നടുവൊടിഞ്ഞ് യാത്രക്കാര്‍; ബെംഗളൂരുവില്‍ ദുരിതയാത്ര തുടരുന്നു

road pothole

ബെംഗളൂരു: മഴമാറിയിട്ടും നഗരറോഡുകളിലെ കുഴിയടപ്പ് പൂര്‍ത്തിയായില്ല. ഇനി കുഴികള്‍ അടയ്ക്കാന്‍ ബാക്കിയില്ലെന്ന് ജിബിഎ അവകാശപ്പെടുമ്പോഴും പ്രധാന റോഡുകളിലടക്കം യാത്ര ദുരിതമയം.

സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുള്‍പ്പെടുന്ന എംജി റോഡ്, റസിഡന്‍സി റോഡ് ഉള്‍പ്പെടെയുള്ള വഴികളില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായിട്ടും നികത്തിയിട്ടില്ല.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

നഗരറോഡുകളിലെ കുഴിയടപ്പിനുള്ള സമയപരിധി നവംബറില്‍ പൂര്‍ത്തിയായെങ്കിലും കുഴികള്‍ക്കു മാത്രം കുറവില്ല. ബെംഗളൂരു ജല അതോറിറ്റി ശുദ്ധജല, സീവേജ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനായി പൊളിച്ച റോഡുകളും അതേപടി തുടരുകയാണ്.

പൊടിശല്യം രൂക്ഷമായ റോഡുകളില്‍ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും റോഡ് പുനര്‍നിര്‍മാണത്തിന് തടസ്സ മായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts