കർണാടകയിലെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ തുടങ്ങും.

കോവിഡ് രോഗമുക്തി നേടിയവർക് 5000 രൂപയുടെ ഒറ്റത്തവണ ഇൻസെന്റീവ് സർക്കാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുന്നത്.

സായി കൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റലിലായിരിക്കും സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുക എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്ലാസ്മ നൽകുവാൻ തയ്യാറുള്ള ദാതാക്കളിൽ നിന്നും പ്ലാസ്മ സ്വീകരിക്കും. അവധ്യത്തിന് ദാതാക്കളെ ലഭിക്കുന്ന പക്ഷം ബാങ്ക് സ്വീകർത്താക്കൾക്കായി തുറന്ന് കൊടുക്കുന്നതാണ് .

കോവിഡ് രോഗമുക്തി നേടിയവർക് പ്ലാസ്മ ധാനം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പ്ലാസ്മ നൽകുവാൻ തയ്യാറുള്ളവർക്ക് 080-47190606 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts