കലബുറഗിയിൽ ലോക്ക് ഡൌൺ നീട്ടി.

ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കലബു റഗിയിൽ നിലവിലുള്ള ലോക്ക് ഡൌൺ നീട്ടി.

ജൂലൈ 27 രാത്രിവരെ ആണ് ലോക്ക് ഡൌൺ നീട്ടിയിരിക്കുന്നത് എന്ന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് പുറപ്പെടുവിച്ച ഓർഡർ പ്രകാരം ജില്ലയിലെ കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്നതിനാലാണ് ലോക്ക് ഡൌൺ 27 ലേക്ക്‌ നീട്ടിയത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

നോർത്ത് കർണാടകയിലെ കലബുറിഗി ജില്ലയിൽ 69 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

2743 അകെ കോവിഡ് രോഗികൾ ജില്ലയിൽ ഉണ്ട്‌. നിലവിൽ 926 ആക്റ്റീവ് കേസുകളാണ് ഇവിടെ ഉള്ളത്.

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കലബുറഗിയിൽ ആയിരുന്നു. സൗദി അറേബ്യയിലേക്ക് തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയ ആൾ ആയിരുന്നു അന്ന് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts