“കർണാടകയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല”; മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇത് വരെയും ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല എന്ന് പ്രൈമറി ആൻഡ് സെക്കന്ററി എഡ്യൂക്കേഷൻ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. 

മാനവ വിഭവശേഷി മന്ത്രാലയത്തിൽ ജൂലൈ 15 നു നടന്ന ചർച്ചയിൽ കർണാടക വിദ്യഭ്യാസ വകുപ്പ് അധികൃതർ സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ ആദ്യത്തിൽ തുറക്കും എന്ന് അറിയിച്ചത് മണിക്കൂറുകൾക്കകം വൈറൽ ആയ സാഹചര്യത്തിൽ, ഇത് ഒരു അഭിപ്രായം മാത്രമായിരുന്നു എന്നും മറിച്ചു തീരുമാനം അല്ലെന്നും സർക്കാർ വ്യക്തത വരുത്തിയത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

സെപ്റ്റംബർ ആദ്യത്തിൽ സ്കൂളുകൾ തുറക്കാം എന്ന ഒരു അഭിപ്രായം ഉദ്യോഗസ്ഥർ ചർച്ചയിൽ പറഞ്ഞതാണ് എന്നും അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാത്ത പക്ഷം സ്കൂളുകൾ ഇപ്പോൾ തുറക്കാനുള്ള പദ്ധതി ഒന്നും തന്നെ ഇല്ലെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts