കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ആന്ത്യകർമ്മങ്ങളിൽ പങ്കാളിയായി;ബെംഗളൂരു റൂറൽ എം.പി.

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്‌യുന്നത്‌ സംബന്ധിച്ച് ഒട്ടനവധി ആശങ്കകളും പരാതികളും സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ആശങ്കകൾ നീക്കുവാനുള്ള ശ്രമവുമായി ബെംഗളൂരു റൂറൽ എം പി ഡി കെ സുരേഷ്.

കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ശവമടക്കം ചെയ്യുവാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ചേരുകയായിരുന്നു എം പി.

സുരക്ഷാകിറ്റുകൾ ധരിച്ചുകൊണ്ടും മറ്റ് സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ചു കൊണ്ടും ആരോഗ്യ പ്രവർക്കാർക്കൊപ്പം നിന്നു കൊണ്ട് അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ച 73 വയസുകാരന്റെ അന്ത്യകർമ്മങ്ങളിൽ പങ്കാളിയായി.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

കനകപുരയിൽ നിന്നുള്ള നരസിംഹ ഷെട്ടിയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ശവസംസ്‌കാരം. 

മരിച്ചവരിൽ നിന്നും കോവിഡ് പകരുന്നതുമായി ബന്ധപ്പെട്ട് നിലനില്കുന്ന തെറ്റുധാരണകൾ മാറ്റുവാൻ വേണ്ടിയാണ് അദ്ദേഹം ശവസംസ്കാരത്തിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചത്. കോ

ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പല ഇടങ്ങളിലും പരാതികളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
[masterslider id="10"]

Related posts