കർണാടകയിൽ ആഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് ചില വിദഗ്ധർ.

ബെം​ഗളുരു; കർണ്ണാടകയിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുമെന്ന് വിദ​ഗ്ദർ, കർണാടകത്തിൽ ഓഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുമടങ്ങു വർധിച്ച് അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധർ.

മരണനിരക്കും ഉയരും. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൂടാതെ സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് ശതമാനം കർണാടകത്തിൽനിന്നാകും. ഇന്ത്യ, യു.കെ., യു.എസ്., ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐ.ടി. രംഗങ്ങളിലെ വിദഗ്ധസംഘമാണ് പ്രവചനം നടത്തിയത്.

എന്നാൽ ,സംസ്ഥാനം മുഴുവൻ മൂന്നാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ രോഗികളുടെ എണ്ണം 5.06 ലക്ഷത്തിൽനിന്ന് 4.09 ലക്ഷമായി കുറയ്ക്കാനും മരണസംഖ്യ 8987-ൽനിന്ന് 7260 ആയി കുറയ്ക്കാനും സാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി.

കൂടാതെ ഒക്ടോബറിലായിരിക്കും കോവിഡ് ഏറ്റവും രൂക്ഷം. ഡിസംബറോടെ രോഗികളുടെ എണ്ണം കുത്തനെ കുറയും. ഡിസംബർ 31-ഓടെ പുതിയ രോഗികളുടെ എണ്ണം മൂന്നായും ചികിത്സയിലുള്ള രോഗികളുടെ എണ്ണം 574 ആയും കുറയും.

ഈ സമയമാകുമ്പോഴേക്ക് കർണാടകത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,88,161 ആകുമെന്നും മരണസംഖ്യ 21,946 ആകുമെന്നും വിദഗ്ധർ വ്യക്തമാക്കി.

(സർക്കാർ ആരോഗ്യ വിഭാഗം നൽകുന്ന നിർദ്ദേശക്കൾ കൃത്യമായി പാലിച്ചാൽ ഓരോരുത്തർക്കും കോവിഡ് രോഗ ബാധയേൽക്കാതിരിക്കാൻ കഴിയും, ഇത്തരം വാർത്തകൾ നൽകുന്നത് ജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടി മാത്രമാണ്, ഭയപ്പെടേണ്ടതില്ല, നമുക്ക് ഈ മഹാമാരിയോട് പൊരുതി വിജയം കൈവരിക്കാൻ കഴിയും)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us