ആശുപത്രിയിൽ വിലസി പന്നിക്കൂട്ടം; അനങ്ങാതെ അധികൃതർ; നടപടിയെടുത്ത് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു

ബെം​ഗളുരു; ആശുപത്രിയിൽ പന്നികൾ കയറിയ വീഡിയോ പ്രചരിക്കുന്നു, വടക്കൻ കർണാടകയിലെ കലബുറഗിയിലെ കോവിഡ് ആശുപത്രിക്കകത്തുകൂടി പന്നിക്കൂട്ടങ്ങൾ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

വീഡിയോയിൽ ഒരുകൂട്ടം പന്നികൾ ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പന്നിക്കൂട്ടത്തെ ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുന്ന ആശുപത്രി അധികൃതരെയും വീഡിയോയിൽ കാണാനാകും.

എന്നാൽ വീഡിയോ വൈറലായതോടെ കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ശരത് ആശുപത്രി സന്ദർശിച്ച് പന്നികളെ പിടികൂടി ഉടമയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ‘ട്വീറ്റ്’ചെയ്തു. ആശുപത്രിക്ക്‌ സമീപത്തെ പന്നി ഉടമകൾക്കു മുന്നറിയിപ്പുനൽകുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾഉണ്ടാകാതിരിക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

എന്നാല അതിനിടെ, കോവിഡ് ആശുപത്രിയിൽ പന്നിക്കൂട്ടം വിലസിയ സംഭവത്തിൽ സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ശ്രീരാമുലുവിനു കീഴിൽ നടക്കുന്ന സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവസ്ഥയാണിതെന്ന് കോൺഗ്രസ് നേതാവ് ലാവണ്യ ബല്ലാൽ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts