സർക്കാർ കാലാവധി തികക്കില്ല; പാർട്ടി പ്രവർത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ!!

ബെംഗളൂരു: ബി.ജെ.പി. സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്ത് ഭരണമില്ല. 17 എം.എൽ.എ.മാർ രാജിവെച്ചതിനെ തുടർന്നാണ് ബി.ജെ.പി. സർക്കാർ നിലവിൽ വന്നത്. ഇത് എത്രകാലം തുടരും. സർക്കാർ പരമാവധി ഒരു വർഷം വരെ നിലനിന്നേക്കും. രാജിവെച്ചവരെ സ്പീക്കർ അയോഗ്യരാക്കിയിരിക്കുകയാണ്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

എന്നാൽ ഇത് സുപ്രീം കോടതി റദ്ദാക്കിയാൽ ഇവരെ ബി. ജെ. പി.ക്ക് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും. ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയത സർക്കാറിന്റെ പതനത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts