ഐ.എം.എ. ജൂവലറി തട്ടിപ്പ്; സി.ബി.ഐ. 25 പേർക്കെതിരേ കേസെടുത്തു, മുൻമുഖ്യമന്ത്രിയും മുൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറും സി.ബി.ഐ. നിരീക്ഷണത്തിൽ

ബെംഗളൂരു: ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ സി.ബി.ഐ. 25 പേർക്കെതിരേ കേസെടുത്തു, മുൻമുഖ്യമന്ത്രിയും മുൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറും സി.ബി.ഐ. നിരീക്ഷണത്തിൽ.

ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഉൾപ്പെടെ 25 പേരെ പ്രതിചേർത്താണ് സി.ബി.ഐ. കേസെടുത്തത്. ഐ.എം.എ. ഉൾപ്പെടെ ആറ് കമ്പനികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

കുമാരസ്വാമി സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. മൻസൂർഖാൻ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലിയായി 1750 കോടിരൂപ നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

മലയാളികളുൾപ്പെടെ 40,000-ത്തിലധികം പേരാണ് ഐ.എം.എ. നിക്ഷേപപദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മൻസൂർ ഖാൻ ഒളിവിൽ പോയതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കേസിൽ കമ്പനിയുടെ 12 ഡയറക്ടർമാരുൾപ്പെടെ ഇരുപതോളം പേർ അറസ്റ്റിലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us