കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌;ഒരു ദിവസം 918 രോഗികള്‍;നഗരത്തില്‍ മാത്രം 596 പുതിയ രോഗികള്‍;11 മരണം..

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌,ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്.

ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി.

ഇന്ന് 11 മരണം റിപ്പോര്‍ട്ട് ചെയ്തു,ഇതില്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്ന് 3 പേര്‍ ഉണ്ട്,കലബുരഗിയില്‍ 2,ബീദര്‍ 2,ബെല്ലാരി 1,ഗദഗ് 1,ധാര്‍ വാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ആകെ മരണം സംസ്ഥാനത്ത് 191 ആയി.

371 പേര്‍ ഇന്ന് രോഗമുക്തി നേടി ,അകെ ആശുപത്രി വിട്ടവരുടെ എണ്ണം 7287 ആയി.

4441 വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ബെം​ഗളുരു നഗരത്തില്‍ മാത്രം 596 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു,ബെം​ഗളുരു ഗ്രാമ ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ദക്ഷിണ കന്നഡ 49,കലബുരഗി 33,ബെല്ലാരി 24,ഗദഗ് 24,ധാര്‍ വാട് 19,ബീദര്‍ 17,ഉടുപ്പി ,ഹാസന,കോലാര 14 വീതം,യാദഗിരി,ശിവമോഗ്ഗ,തുമക്കുരു ,ചാമരാജ നഗര 13 വീതം,മണ്ട്യാ,മൈസുരു 12 വീതം,കൊടുഗു 9,റായിചൂരു,ദാവനഗേരെ 6 വീതം,ഉത്തര കന്നഡ,ബാഗല്‍ കോട്ടെ ,ചിക്കമാഗലുരു ,ചിത്ര ദുര്‍ഗ 2 വീതം,ബെലഗാവി,ചിക്കബലപുര,കൊപ്പല,ഹവേരി ഒന്ന് വീതം ഇതാണ് കര്‍ണാടകയിലെ ജില്ലകള്‍ തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ കണക്കു.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

http://h4k.d79.myftpupload.com/covid-19

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts