ഞായറാഴ്ചകളിൽ മാത്രം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടക.

ബെംഗളൂരു: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക.

രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യൂ തുടരുക.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഈ സമയം വ്യാപകമായ വാഹന പരിശോധന നടക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.

എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

അന്നേ ദിവസം അവശ്യ സര്‍വീസുകള്‍ മാത്രമാണ് ലഭിക്കുക. അടുത്ത ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

മറ്റു ദിവസങ്ങളിലെ രാത്രി കാല കര്‍ഫ്യൂ ശക്തമാക്കാനും തീരുമാനിച്ചു.

നിലവില്‍ 9 മണി മുതലാണ് രാത്രികാല കര്‍ഫ്യൂ. ഇത് എട്ട് മണി മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഞായറാഴ്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചകളിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണുന്നുണ്ട്.

പലചരക്ക് കടകളോട് ചേര്‍ന്ന് കൂടുതല്‍ പച്ചക്കറി മാര്‍ക്കറ്റ് തയ്യാറാക്കാനാണ് തീരുമാനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts