‘ഈശ്വരപ്പ കാരണം സന്തോഷ് ഞങ്ങൾക്കൊപ്പമില്ല’: മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കരാറുകാരന്റെ ബന്ധുക്കൾ

ബെംഗളൂരു : നേരത്തെ കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷിന്റെ മരണത്തിന് പിന്നാലെ കർണാടക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഏപ്രിൽ 12 ചൊവ്വാഴ്‌ച ഉഡുപ്പിയിലെ ലോഡ്‌ജിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ആത്മഹത്യ ചെയ്‌തതായി ആണ് പോലീസിന്റെ നിഗമനം. കർണാടക ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രിയാണ് തന്റെ മരണത്തിന് കാരണം എന്ന് സന്തോഷ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചിരുന്നു.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

“ഹിന്ദൽഗ പഞ്ചായത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാണ്. അവിടെയെത്തിയ ഈശ്വരപ്പയുമായി തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പണമടച്ചില്ല, അവർ തമ്മിലുള്ള സംഭാഷണം എന്താണെന്ന് എനിക്കറിയില്ല. ഞങ്ങൾ ഉടൻ പരാതി നൽകും. ” സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
[masterslider id="10"]

Related posts