ബീഹാർ മുഖ്യമന്ത്രിയുടെ പൊതുയോഗ സ്ഥലത്തിന് നേരെ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ

ബിഹാർ: നളന്ദയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ (പൊതുയോഗം) സ്ഥലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നളന്ദയിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘ജനസഭ’ സൈറ്റിന് സമീപം എറിഞ്ഞ ബോംബുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

ഈ വർഷം മാർച്ച് 27 ന് ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിലായിരുന്നു. പട്‌ന ജില്ലയിലെ ഭക്തിയാർപൂർ ബ്ലോക്കിൽ പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയിൽ നിതീഷ് കുമാർ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts