മറ്റൊരു ചരിത്ര നാഴികക്കല്ല് പിന്നിട്ട് ബെംഗളൂരു കെംപഗൗഡ വിമാനത്താവളം

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ചയിൽ ശ്രദ്ധേയമായ നേട്ടംകൊയ്ത് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ(2024-25) 41.88 ദശലക്ഷം യാത്രക്കാരാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു വിമാനത്താവളം വഴി യാത്രചെയ്തത്.

കഴിഞ്ഞ സാമ്പത്തികവർഷത്തെ (2023-24) അപേക്ഷിച്ച് 11.6 ശതമാനം വർധനയാണിത്. 37.53 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ സാമ്പത്തികവർഷം ഈ വിമാനത്താവളം വഴി യാത്രചെയ്തത്.

  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണ 10 ശതമാനം വർധനയുണ്ടായതായി ബെംഗളൂരു വിമാനത്താവള അതോറിറ്റി അറിയിച്ചു.

യാത്രക്കാരുടെ എണ്ണം 36.05 ദശലക്ഷത്തിലെത്തി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൈവരിച്ചത് 25 ശതമാനം വളർച്ചയാണ്.

5.83 ദശലക്ഷം യാത്രക്കാരെത്തി. ആഗോള നെറ്റ്‌വർക്കിലേക്ക് ഇൻഡിഗോയുടെ സർവീസുകൾ നീട്ടിയതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അറിയിച്ചു.

ഒട്ടേറെ വിദേശരാജ്യങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ നാലുമാസം തുടർച്ചയായി രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമാണ് ബെംഗളൂരു.

  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
[masterslider id="10"]

Related posts

Click Here to Follow Us