നഗരത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5 കോവിഡ് മരണം;രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 5
പേർ കോവിഡ് ബാധിച് മരിച്ചു. 47 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു .

ഇതുവരെയായി
ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്‌ത മരണങ്ങളുടെയും പുതിയ രോഗികളുടെയും ഏറ്റവും ഉയർന്ന
സംഖ്യയാണ് ഇത്.

65,85,86 വയസുള്ള മൂന്ന് സ്ത്രീകളും 72,60 വയസുള്ള രണ്ട് പുരുഷന്മാരുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്.

ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 39 ആയി.

നഗരത്തിലെ  അകെ കോവിഡ് രോഗികളുടെ എണ്ണം  772 ആയി. 372 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

ഇന്നലെ 32 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 361 ആയി.

അസുഖം സ്ഥിരീകരിച്ചവരിൽ 9
പേരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല .

ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു .

ഇന്നലെ അസുഖം സ്ഥിരീകരിച്ച 47 പേരിൽ 5 പേർ അന്യസംസ്ഥാങ്ങളിൽ നിന്നെത്തിയവരാണ് .

ഒരാൾ വീതം മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ ഹാസനിൽ നിന്നെത്തിയ ഒരാൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 13 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

ഇതിൽ രണ്ട്  പേർ രോഗികളുടെ
സെക്കന്ററി കോൺടാക്ട് ആണ് .

14 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്നും അഞ്ച് പേർ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ
ബാധിച്ചും കോവിഡ് ടെസ്റ്റ്
ചെയ്തതിനെ തുടർന്ന് കോവിഡ്

പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്. എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു.

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ
പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts