ന​ഗരത്തിൽ അപകടാവസ്ഥയിലുള്ളത് 175 കെട്ടിടങ്ങൾ; നീക്കം ചെയ്യുമെന്ന് ബിബിഎംപി

ബെം​ഗളുരു; കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടങ്ങൾ തകർന്ന് വീണത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ബിബിഎംപി.

2019 ൽ നടത്തിയ സർവ്വെ പ്രകാരം ഇത്തരം 185 കെട്ടിടങ്ങൾ ബിബിഎംപിയുടെ പരിധിയിൽ ഉണ്ടെന്നും അവ പൊളിക്കണമെന്നും നിർദേശം നൽകിയിരുന്നു.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

എന്നാൽ വെറും പത്ത് എണ്ണം മാത്രമാണ് നീക്കം ചെയ്തത്. 175 കെട്ടിടങ്ങൾ പൊളിക്കാനുള്ള നോട്ടീസ് ഉടമകൾക്ക് ഉടനടി നൽകാൻ മന്ത്രി ബിബിഎംപിക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യുമന്ത്രി ആർ അശോക ബിബിഎംപി ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us