കരാറുകാരന്റെ ആത്മഹത്യ കേസിൽ ഈശ്വരപ്പയ്ക്ക് ക്ലീൻ ചിറ്റ്

ബെംഗളൂരു: ബില്ല് മാറി നൽകാൻ കമ്മീഷൻ ചോദിച്ചെന്ന് ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മുൻ ഗ്രാമ വികസന മന്ത്രി കെ. എസ് ഈശ്വരപ്പയ്ക്ക് എതിരെ വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ സിഐഡി വിഭാഗം റിപ്പോർട്ട്‌ സമർപ്പിച്ചു. 4 കോടി രൂപയുടെ ബില്ലുകൾ മാറുന്നതിനു ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നാരോപിച്ച് കരാറുകാരൻ സന്തോഷ്‌ പാട്ടീൽ ഉഡുപ്പിയിലെ ലോഡ്ജിൽ ഏപ്രിൽ 12 നാണ് ജീവനൊടുക്കിയത്. ഈശ്വരപ്പയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സന്തോഷ്‌ പാട്ടീൽ അയച്ച സന്ദേശങ്ങൾ വൻ വിവാദം ആയിരുന്നു കർണാടകയിൽ ഉണ്ടാക്കിയത്.…

Read More

മസ്ജിദുകൾക്കായി മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കും; കെഎസ് ഈശ്വരപ്പ

ബെംഗളൂരു : മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ് ബിജെപിയുടെ മുതിർന്ന നിയമസഭാംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ വെള്ളിയാഴ്ച പുതിയ വിവാദത്തിന് തുടക്കമിട്ടു. 36,000 ക്ഷേത്രങ്ങളും സംഘർഷങ്ങളില്ലാതെ, നിയമങ്ങൾ പാലിച്ച്, കോടതി വിധികൾ അനുസരിച്ച് സമാധാനപരമായ രീതിയിൽ പുനഃസ്ഥാപിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. “അവർ മറ്റെവിടെയെങ്കിലും പള്ളികൾ പണിയട്ടെ. നമ്മുടെ ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ പണിയാൻ അവരെ അനുവദിക്കാനാവില്ല. കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസിൽ ആരോപണ വിധേയനായ ഈശ്വരപ്പ അടുത്തിടെ ഗ്രാമവികസന, പഞ്ചായത്ത് രാജ്…

Read More

മുൻ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടന

ബെംഗളൂരു : അഴിമതിക്കേസിൽ പ്രതിയായ കർണാടക മുൻ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എം) ആവശ്യപ്പെട്ടു. ശനിയാഴ്ച മംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എബിഎച്ച്എം സംസ്ഥാന പ്രസിഡന്റ് രാജേഷ് പവിത്രൻ, രാഷ്ട്രീയ അധികാരം നേടുന്നതിനായി ഭരണകക്ഷിയായ ബിജെപി ഹിന്ദു വികാരം മുതലെടുക്കുകയാണെന്ന് ആരോപിച്ചു. സന്തോഷ് പാട്ടീൽ ഒരു ഹിന്ദുവാണെന്നും കൊലപാതകം ബിജെപി ഒരിക്കലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രവർത്തകൻ വിനായക് ബാലിഗ കൊല്ലപ്പെട്ടു, അയാളും ഒരു ഹിന്ദുവായിരുന്നു… അധികാരത്തിനുവേണ്ടി ബിജെപി ഹിന്ദുക്കളെ ഉപയോഗിക്കുകയാണെന്നും എന്നാൽ…

Read More

കരാറുകാരന്റെ മരണം: ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ 24 മണിക്കൂർ ധർണ നടത്തി

ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഘരാവോ (തടങ്കലിൽ വെക്കാൻ) ചെയ്യാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തുടർന്ന് വിധാനസൗധയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ 24 മണിക്കൂർ നീണ്ട സമരം വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും. പണികൾക്കായി കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ ആത്മഹത്യ ചെയ്ത പാട്ടീലിനോട് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാരും ഞാനും ധർണയിലിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ഡികെ…

Read More

കരാറുകാരന്റെ മരണം, മന്ത്രി ഈശ്വരപ്പ രാജിവയ്ക്കില്ല ; മുഖ്യമന്ത്രി

ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ കുറ്റാരോപിതനായ മന്ത്രി കെ എസ് ഈശ്വരപ്പ രാജിവയ്ക്കുന്നില്ലെന്ന തീരുമാനം ഉറപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണാടക ഗ്രാമ വികസന, പഞ്ചായത്തിരാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം സന്തോഷം രംഗത്ത് എത്തിയിരുന്നു. 2019 ലെ ഒരു പ്രൊജെക്ടിൽ മന്ത്രി 40% കമ്മീഷൻ ആവശ്യപെട്ടിരുന്നു എന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസമാണ് സന്തോഷ്‌ ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിൽ മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മരണത്തിൽ പോലീസ് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിനു ശേഷം മാത്രം…

Read More

‘ഈശ്വരപ്പ കാരണം സന്തോഷ് ഞങ്ങൾക്കൊപ്പമില്ല’: മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കരാറുകാരന്റെ ബന്ധുക്കൾ

ബെംഗളൂരു : നേരത്തെ കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷിന്റെ മരണത്തിന് പിന്നാലെ കർണാടക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഏപ്രിൽ 12 ചൊവ്വാഴ്‌ച ഉഡുപ്പിയിലെ ലോഡ്‌ജിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ആത്മഹത്യ ചെയ്‌തതായി ആണ് പോലീസിന്റെ നിഗമനം. കർണാടക ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രിയാണ് തന്റെ മരണത്തിന് കാരണം എന്ന് സന്തോഷ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചിരുന്നു. “ഹിന്ദൽഗ പഞ്ചായത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാണ്. അവിടെയെത്തിയ ഈശ്വരപ്പയുമായി തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പണമടച്ചില്ല, അവർ തമ്മിലുള്ള സംഭാഷണം…

Read More
Click Here to Follow Us