ഇടഞ്ഞ സുമലതയെ അനുനയിപ്പിക്കാൻ ഡി.കെ.ശിവകുമാർ തന്നെ രംഗത്ത്.

ബെംഗളൂരു : മാണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും എന്ന് ഉറച്ച് പ്രഖ്യാപിച്ച സിനിമാ താരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റിബൽ സ്റ്റാർ അംബരീഷിന്റെ പത്നി സുമലതയെ അനുനയിപ്പിക്കാൻ ഡി കെ ശിവകുമാർ രംഗത്ത്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡയെ മൽസരിപ്പിക്കാൻ ജെഡിഎസ് തീരുമാനമെടുത്ത മണ്ഡലത്തിലാണ് സുമലത ഭീഷണിയാകുന്നത്, മണ്ഡലത്തിലെ അംബരീഷിന്റെ ആരാധകരും ദളിൽ നിന്ന് കോൺഗ്രസിലെത്തിയ മുൻ എംപി ചലുവരായസ്വാമി, നരേന്ദ്ര ഗൗഡ, രമേഷ് ബന്ധി, സിദ്ധ ഗൗഡ, ചന്ദ്രശേഖർ തുടങ്ങിയ പ്രദേശിക കോൺഗ്രസ് നേതാക്കൾ സുമലതയുടെ കൂടെ ഉറച്ച് നിൽക്കുന്നത് സ്ഥിതി സങ്കീർണമാക്കുന്നു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

അതെ സമയം മൈസൂരുവോ മറ്റേതെങ്കിലും ജയസാധ്യത ഉള്ള മണ്ഡലം നല്‍കാന്‍ തയ്യാറാണെന്ന് ജെ ഡി എസ് അറിയിച്ചു,ജയസാധ്യത ഉറപ്പുള്ള മാണ്ഡ്യയിൽ നിന്ന് തന്നെ മകനെ ലോക്സഭയില്‍ എത്തിക്കാന്‍ ആണ് കുമാരസ്വാമിയുടെ ശ്രമം.

സുമലതയെക്കുറിച്ച് കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ രേവണ്ണയുടെ പരാമര്‍ശങ്ങള്‍ വിവാദമായി,ഭര്‍ത്താവ് മരിച്ചു ഒരുവര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയമോഹവുമായി സുമലത ഇറങ്ങിയിരിക്കുകയാണ് എന്നാണ് രേവണ്ണ പറഞ്ഞത്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

എന്നാല്‍ പിതാവിന്റെ സഹോദരന്‍ നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ നിഖില്‍ ഗൌഡ മുന്നോട്ട് വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts