ഹ്രസ്വചിത്രത്തിലേക്ക് ഗായകരെ തേടുന്നു.

ബെംഗളൂരു:”ആഡ്റൂട്ട മീഡിയ” പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മലയാളീയായ രാഹുൽ ഷീല രാജൻ സംവിധാനം ചെയുന്ന പുതിയ ഷോർട് ഫിലിം “അണ്ടനും അടക്കോടനും ” ലേക്ക് ഒരു വെറൈറ്റി സൗണ്ടുള്ള ഫാസ്റ്റ് നമ്പർ പാടുന്ന പാട്ടുകാരനെ തേടുന്നു ! നിങ്ങൾ പാടുമെങ്കിൽ ഒരു ഫാസ്റ്റ് സോങ് പാടി വാട്‍സ് ആപ് ചെയുക

Read More

“ലൂസിഫർ”ഫാൻസ് ഷോ നഗരത്തിലും;ടിക്കറ്റ് ആവശ്യമുളളവർ ഉടനെ ബന്ധപ്പെടുക.

ബെംഗളൂരു : പ്രമുഖ നടനായ പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ലൂസിഫർ” എന്ന ചിത്രം മാർച്ച് 28ന് പ്രദർശനത്തിനെത്തും. നഗരത്തിൽ ഫാൻസ് ഷോകൾ ഉണ്ട്, ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ഏഴു മണിക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക. ലൂസിഫർ – ഒരു രാഷ്ട്രീയ ത്രില്ലർ രൂപത്തിലൊരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ മുരളീ ഗോപിയുടേതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്, മഞ്ജു വാരിയർ,ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, നൈല ഉഷ എന്നിവർ…

Read More

രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍ ഏറ്റുവാങ്ങി”മലയാളികളുടെ സ്വകാര്യ അഹങ്കാരം”മോഹന്‍ലാല്‍.

ന്യൂഡല്‍ഹി : രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍  മോഹന്‍ലാല്‍ ഏറ്റുവാങ്ങി.ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പത്മ അവാർഡുകൾ സമ്മാനിച്ചു. Received #PadmaBhushan, The 3rd Highest Civilian Award from The Honorable President of India, with jubilation. I express fervent gratitude to the Supreme Power & all well wishers, for being a part of my journey. Truly happy with this inimitable moment. #PadmaAwards pic.twitter.com/cXQyoZoY6Z…

Read More

30 പൂച്ചകളെ പിടിക്കാന്‍ ഒരു ലക്ഷം രൂപ കരാര്‍!

ബെംഗളൂരു : 30 പൂച്ചകളെ പിടിക്കാന്‍ കരാര്‍ തുക ഒരു ലക്ഷം രൂപ.സംഭവം ഇവിടെ തന്നെയാണ്.രാജ്ഭവനിലെ ശല്യക്കാരായ പൂച്ചകളെ പിടിക്കാൻ ഒരു ലക്ഷം രൂപയ്ക്കു കരാർ നൽകി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) മാതൃകയായി! അലഞ്ഞു നടക്കുന്ന മുപ്പതോളം പൂച്ചകൾ മാസങ്ങളായി ശല്യമുണ്ടാക്കുന്നെന്നു രാജ്‌ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പ് കരാർ ക്ഷണിച്ചത്. അക്രമസ്വഭാവം കാണിക്കുന്ന പൂച്ചകൾ ഗവർണർ നടക്കാനിറങ്ങുമ്പോഴും മറ്റും പ്രയാസമുണ്ടാക്കുന്നെന്നും ഗവർണറുടെയും വിവിഐപികളുടെയും ഔദ്യോഗിക വസതിയിലും മറ്റും വിസർജനം നടത്തുന്നെന്നും പരാതിയുയർന്നിരുന്നു. ഇവിടത്തെ വളർത്തുനായയെ പൂച്ചകൾ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു.…

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് മൊബൈൽ ആപ്പ് വഴി പരാതിപ്പെടാം.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു സിവിജിൽ ആപ്പ് (cVIGIL app) തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിറ്റിൽ (ഒരു മണിക്കൂർ 40 മിനിറ്റിൽ) നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന്…

Read More

കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കന്നഡ സിനിമാമേഖലയില്‍ പുതു ചരിത്രമെഴുതിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനന്യ, മോഹന്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നും ചിത്രത്തിന് വമ്പന്‍ അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ശ്രി​നി​ധി ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​കു​ന്ന​ത്. വ​മ്പ​ന്‍ താ​ര​നി​ര​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക ത​മ​ന്ന ഒ​രു പാ​ട്ടി​ല്‍ അ​തി​ഥി…

Read More

ഇടഞ്ഞ സുമലതയെ അനുനയിപ്പിക്കാൻ ഡി.കെ.ശിവകുമാർ തന്നെ രംഗത്ത്.

ബെംഗളൂരു : മാണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും എന്ന് ഉറച്ച് പ്രഖ്യാപിച്ച സിനിമാ താരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റിബൽ സ്റ്റാർ അംബരീഷിന്റെ പത്നി സുമലതയെ അനുനയിപ്പിക്കാൻ ഡി കെ ശിവകുമാർ രംഗത്ത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡയെ മൽസരിപ്പിക്കാൻ ജെഡിഎസ് തീരുമാനമെടുത്ത മണ്ഡലത്തിലാണ് സുമലത ഭീഷണിയാകുന്നത്, മണ്ഡലത്തിലെ അംബരീഷിന്റെ ആരാധകരും ദളിൽ നിന്ന് കോൺഗ്രസിലെത്തിയ മുൻ എംപി ചലുവരായസ്വാമി, നരേന്ദ്ര ഗൗഡ, രമേഷ് ബന്ധി, സിദ്ധ ഗൗഡ, ചന്ദ്രശേഖർ തുടങ്ങിയ പ്രദേശിക കോൺഗ്രസ് നേതാക്കൾ സുമലതയുടെ കൂടെ ഉറച്ച് നിൽക്കുന്നത് സ്ഥിതി…

Read More

ബന്നാർഘട്ട റോഡിലുള്ള സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥിക്ക് ക്രൂര മര്‍ദ്ദനം;വിദ്യാർത്ഥികൾ സമരത്തിൽ;വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ബെംഗളൂരു : നല്ല വിദ്യാഭ്യാസം പ്രതീക്ഷിച്ച് കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്, നഗരത്തിലെ നല്ലൊരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തിൽ വരുന്ന വിദ്യാർത്ഥികളുടെയും പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുന്ന വിധത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാൽ ഇതിന് അപവാദമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് എന്ന സത്യം പറയാതെ വയ്യ. രണ്ടു ദിവസം മുന്‍പ് ബന്നാര്‍ഘട്ട റോഡില്‍ ഉള്ള ഒരു സ്വകാര്യ കോളേജില്‍ നടന്ന സംഭവം ഇതിലെ ഏറ്റവും അവസാനത്തേത് ആണ്,പരീക്ഷ എഴുതാന്‍ കോളെജില്‍ വന്ന മലയാളിയായ…

Read More

സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം ടി.വി.യിലും പത്രത്തിലും മൂന്നുതവണവീതം പരസ്യപ്പെടുത്തണം!!

ന്യൂഡൽഹി: മത്സരരംഗത്തുള്ള സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം. മുന്‍ തിരഞ്ഞെടുപ്പികളില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുകയെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലാണ് സ്ഥാനാർഥികളും പാർട്ടികളും പരസ്യം നൽകേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ…

Read More

പ്രകാശ് രാജിന് പിന്തുണയേറുന്നു; സാഹിത്യകാരും ആക്ടിവിസ്റ്റുകളും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങും.

ബെംഗളൂരു: ബെംഗളൂരു സെൻട്രലിൽ സ്വതന്ത്രസ്ഥാനാർഥിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ പ്രകാശ് രാജിന് പിന്തുണയേറുന്നു. നഗരത്തിലെ പ്രമുഖ സാഹിത്യകാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി പാർലമെന്റിൽ സംസാരിക്കാൻ സ്വതന്ത്രമായി ചിന്തിക്കുന്നവരെ ജയിപ്പിച്ചു വിടണമെന്നാണ് ഇവരുടെ അഭിപ്രായം. ഏതെങ്കിലും പാർട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഉണ്ട്. കർഷകസംഘടനകളും സ്വരാജ് ഇന്ത്യ നേതാക്കളും പ്രകാശ് രാജിനു വേണ്ടി രംഗത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാർ സംഘടനകളുടേയും കടുത്ത വിമർശകൻകൂടിയാണ്.…

Read More
Click Here to Follow Us