നാടിനെ ഞെട്ടിച്ച് കാമുകനെ കാണാൻ ഒറ്റക്ക് ഹൈദരാബാദിലേക്കു പോകാനായി വിമാനത്താവളത്തിൽ;14 കാരിയായ മകളുടെ ഇൻസ്റ്റ​ഗ്രാം ഹാക്ക് ചെയ്ത് ഇരുവരുടെയും നീക്കം തകർത്ത് പിതാവ്.

ബെം​ഗളുരു; നാടിനെ ഞെട്ടിച്ച് 14 വയസുകാരി, ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി.

മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് നീക്കം അറിഞ്ഞത്.

ഇതേ തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയതിനാൽ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി.

ബെം​ഗളുരുവിലെ ഉത്തരഹള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഇൻസ്റ്റഗ്രാം വഴി വിശാൽ എന്നയാളെ പരിചയപ്പെടുകയും ദിവസേന ചാറ്റു ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാമെന്ന് വിശാൽ അറിയിക്കുകയും ചെയ്തു, അതിനെ തുടർന്ന് പാട്ട് പഠിക്കാൻ എന്ന വ്യാജേനയാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

എന്നാൽ ഏറെ നേരമായിട്ടും മകളെ കാണാത്തതിനെ തുടർന്ന് മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയപ്പോൾ വിശാലുമായി ചാറ്റു ചെയ്തതും ഹൈദരാബാദിലേക്കു പോകാൻ ലക്ഷ്യമിട്ടതായും കണ്ടെത്തി.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഹൈദരാബാദിലേക്കുള്ള വിമാനടിക്കറ്റ് കാമുകൻ അയച്ചു കൊടുത്തതായും മനസിലാക്കി. ഉടൻ തന്നെ വിമാനതാവളത്തിലെത്തി പെൺ‌കുട്ടിയെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts