ആദ്യ ഘട്ടത്തിലെ 6.3 ലക്ഷം പ്രതിരോധ കുത്തിവെപ്പുകൾ അടുത്തയാഴ്ച:ആരോഗ്യ മന്ത്രി.

ബെംഗളൂരു: കർണാടക സംസ്ഥാനത്തിനുള്ള ആദ്യ വിഹിതമായി 14 ലക്ഷം പ്രതിരോധ മരുന്നു മാത്രകൾ ഈയാഴ്ച തന്നെ എത്തിച്ചേരും എന്നും പ്രതിരോധ മരുന്നുകളുടെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതിനാൽ ആദ്യപടിയായി 6.3 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് കുത്തിവയ്പ്പുകൾ അടുത്ത ആഴ്ച തന്നെ നൽകുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

പരീക്ഷണ കുത്തിവെപ്പുകളുടെ മേൽനോട്ടത്തിനായി ആശുപത്രികൾ സന്ദർശിക്കവേ ആണ് അദ്ദേഹം ഇത് അറിയിച്ചത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ആറരലക്ഷം ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ പ്രതിരോധ മരുന്നു കുത്തിവെപ്പിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ആരോഗ്യ പ്രവർത്തകരോടും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനാംഗങ്ങൾക്കും 60 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രതിരോധ മരുന്നു കുത്തിവെപ്പ് നടത്താനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലേക്കും വേണ്ടത്ര മരുന്നു മാത്രകൾ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts