നയൻ താര നിവിൻ പോളി കോംബോ വീണ്ടും; ‘ഡിയര്‍ സ്റ്റുഡന്‍റ്സ് ‘ ടീസർ പുറത്ത്

നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന.

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം . വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts