‘തല’ എത്തി സ്റ്റൈൽ ആയി; ഐപിഎൽ ആവേശത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ്, പരിശീലന ക്യാമ്പിന് തുടക്കം; വീഡിയോ കാണാം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശം പകർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി ചെന്നൈയിലെത്തി. ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായുള്ള സി.എസ്.കെ പരിശീലന ക്യാമ്പിന് ഇതോടെ തുടക്കമായി. ചെന്നൈയിലെത്തിയ ധോനിക്ക് ടീം മാനേജ്‌മെന്റും ആരാധകരും ചേർന്ന് ഹോട്ടലിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വീ‍‍ഡിയോ വൈറൽ

പരിശീലനം ഹൈ-പെർഫോമൻസ് സെന്ററിൽ ചെന്നൈയിലെ ക്ലബ്ബിന്റെ അത്യാധുനികമായ ഹൈ-പെർഫോമൻസ് സെന്ററിലാണ് ഇത്തവണത്തെ ക്യാമ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങളാണ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് നിലവിൽ പരിശീലനം നടക്കുന്നത്.

  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

https://x.com/ChennaiIPL/status/2027808302781108427?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2027808302781108427%7Ctwgr%5Edf05b6d94f4f5becd2078ac40c4e838f278d6e88%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fsports-news%2Fchennai-super-kings-begin-ipl-camp-as-ms-dhoni-joins-preparations

നിലവിൽ ടി20 ലോകകപ്പ് തിരക്കുകളിലുള്ള താരങ്ങളും ആഭ്യന്തര മത്സരങ്ങൾ കഴിഞ്ഞവരും വരും ദിവസങ്ങളിൽ ക്യാമ്പിലെത്തും.സഞ്ജു സാംസൺ, ശിവം ദുബെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ടീമിനൊപ്പം ചേരും. ശ്രേയസ് ഗോപാൽ രഞ്ജി ട്രോഫി ഫൈനൽ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ചെയ്യും. വിദേശ താരങ്ങൾ ലോകകപ്പിന് ശേഷം പരിശീലകർക്കൊപ്പമാകും ടീമിലെത്തുക.

മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ വിദേശ താരങ്ങളുടെ യാത്രയെ ബാധിക്കുമോ എന്ന കാര്യത്തിൽ ചെറിയ തോതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകാനാണ് ടീമിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ ഐപിഎൽ സീസൺ മാർച്ച് 28-ന് ആരംഭിക്കും.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ധോനി ഇത്തവണയും കളിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥൻ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ‘തല’യെ വീണ്ടും മഞ്ഞക്കുപ്പായത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us