ബെംഗളൂരു: മല്ലേശ്വരത്തെ പ്രമുഖ ഭക്ഷണശാലയിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 26-ന് രാത്രി 8 മണിയോടെയാണ് സംഭവം. മല്ലേശ്വരം 17-ാം ക്രോസ്സിലുള്ള പ്രമുഖ റെസ്റ്റോറന്റിൽ എത്തിയതായിരുന്നു പരാതിക്കാരിയായ യുവതി. റെസ്റ്റോറന്റിലെ ശൗചാലയത്തിൽ യുവതി പ്രവേശിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ക്യുബിക്കിളുകൾക്കിടയിലുള്ള മറയ്ക്ക് മുകളിലൂടെ ആരോ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടു. ഭയന്നുപോയെങ്കിലും ധൈര്യം കൈവിടാതെ യുവതി ആ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. യുവതി ഫോൺ പിടിച്ചെടുത്തതോടെ ഭയന്ന…
Read MoreDay: 2 March 2026
കാട്ടാനയുടെ ആക്രമണത്തിൽ പിയു വിദ്യാർത്ഥി മരിച്ചു; 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു: പരീക്ഷാത്തിരക്കുകൾ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാനിരുന്ന ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ കാട്ടാനയുടെ രൂപത്തിലെത്തിയ മരണം കവർന്നു. മടിക്കേരി താലൂക്കിലെ ബെട്ടത്തൂർ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പി.യു.സി വിദ്യാർത്ഥിനിയായ പൂജ്യയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാതാപിതാക്കളായ ചങ്ങപ്പയ്ക്കും ദേവകിക്കുമൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൂജ്യ. വീടിന് സമീപമെത്തി ബൈക്കിൽ നിന്നിറങ്ങിയ ഉടനെയാണ് ഇരുട്ടിൽ മറഞ്ഞുനിന്നിരുന്ന കാട്ടാന പിന്നിൽ നിന്ന് ആക്രമിച്ചത്. ബൈക്ക് പാർക്ക് ചെയ്യാൻ പോയ അച്ഛൻ ചങ്ങപ്പ മകളുടെയും ഭാര്യയുടെയും നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു. മകളുടെ രക്തത്തിൽ…
Read Moreതമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: 2 പേര്‍ അറസ്റ്റില്‍
ബെംഗളൂരു: നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ സ്വദേശി ഡിക്സന്‍ സാന്‍ഡോ, സുഹൃത്ത് ഹാസന്‍ സ്വദേശി നിഖില്‍ (35) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയായ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.
Read Moreനിലപാട് മാറ്റി ആർ. ശ്രീലേഖ; കേരളം ബിജെപി ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ; പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും,
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻനിലപാട് തിരുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തന്നെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തന്നെ അഞ്ച് വർഷത്തേക്ക് കൗൺസിലറായി തിരഞ്ഞെടുത്തതാണെന്നും അതിനാൽ കാലാവധി പൂർത്തിയാക്കാതെ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നുമായിരുന്നു അവർ ആദ്യം സ്വീകരിച്ച നിലപാട്. തിരുവനന്തപുരം…
Read More‘തല’ എത്തി സ്റ്റൈൽ ആയി; ഐപിഎൽ ആവേശത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ്, പരിശീലന ക്യാമ്പിന് തുടക്കം; വീഡിയോ കാണാം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശം പകർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി ചെന്നൈയിലെത്തി. ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായുള്ള സി.എസ്.കെ പരിശീലന ക്യാമ്പിന് ഇതോടെ തുടക്കമായി. ചെന്നൈയിലെത്തിയ ധോനിക്ക് ടീം മാനേജ്‌മെന്റും ആരാധകരും ചേർന്ന് ഹോട്ടലിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വീഡിയോ വൈറൽ പരിശീലനം ഹൈ-പെർഫോമൻസ് സെന്ററിൽ ചെന്നൈയിലെ ക്ലബ്ബിന്റെ അത്യാധുനികമായ ഹൈ-പെർഫോമൻസ് സെന്ററിലാണ് ഇത്തവണത്തെ ക്യാമ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങളാണ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ…
Read Moreവിജയ്-സംഗീത ബന്ധം തകരാൻ കാരണം ആ നടി? വിവാഹക്കാര്യത്തിൽ ദൗർഭാഗ്യം പിന്തുടരുന്ന തൃഷയുടെ പേര് വലിച്ചിഴച്ച് സോഷ്യൽ മീഡിയ; സത്യമെന്ത്?
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടൻ വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്നത്. സംഗീത കുടുംബകോടതിയിൽ പരാതി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതോടെ, ആരാധകരും യൂട്യൂബർമാരും ഇതിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ്. ഈ ചർച്ചകളിൽ പ്രധാനമായും ഉയർന്നു കേൾക്കുന്ന പേര് നടി തൃഷ കൃഷ്ണന്റേതാണ് എന്നാണ് റിപ്പോർട്ടൂകൾ. ആരോപണങ്ങളും വസ്തുതകളും വിജയ്‌യും തൃഷയും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദമാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തമായ തെളിവുകളോ ഇതുവരെ…
Read Moreയുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെ; മമ്മൂട്ടി
യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകൻ ടി വി ചന്ദ്രൻ,തൻറെ ചലച്ചിത്ര ജീവിതത്തിൽ അമ്പതാണ്ട് പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോൾ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ ആര് ജയിക്കുമെന്നറിയില്ല. പക്ഷേ…
Read Moreപശ്ചിമേഷ്യ അശാന്തം; ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്
ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്…
Read Moreസംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്. 2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി.
Read Moreനഗരത്തിലെ ഹോളി ആഘോഷം; സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്
ബെംഗളുരു: ഹോളി ആഘോഷത്തോടനുബന്ധിച്ചു സ്ത്രീ സുരക്ഷയ്ക്കും സാമൂദായിക ഐക്യത്തിനും ഊന്നല്‍ നല്‍കി പൊലീസ് പ്രത്യേക സൂരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളിറക്കി വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പോസ്റ്റുകളും നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്ലുകള്‍ സ്ഥാപിക്കണമെന്നു ഡിജിപി എം.എ സലി ജില്ലാ പൊലീസ് മേധാ വികള്‍ക്കു നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും. മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വനിതാ പൊലിസുകാരുണ്ടാകും. പാര്‍ക്കുകളിലും മാളുകളിലും പ്രത്യേക പട്രോളിങ്ങുണ്ടാകും. നിര്‍ബന്ധിച്ചു വര്‍ ണപ്പൊടികള്‍ വിതറുന്നവര്‍ ക്കെതിരെ…
Read More