കാട്ടാനയുടെ ആക്രമണത്തിൽ പിയു വിദ്യാർത്ഥി മരിച്ചു; 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: പരീക്ഷാത്തിരക്കുകൾ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാനിരുന്ന ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ കാട്ടാനയുടെ രൂപത്തിലെത്തിയ മരണം കവർന്നു. മടിക്കേരി താലൂക്കിലെ ബെട്ടത്തൂർ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പി.യു.സി വിദ്യാർത്ഥിനിയായ പൂജ്യയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മാതാപിതാക്കളായ ചങ്ങപ്പയ്ക്കും ദേവകിക്കുമൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൂജ്യ. വീടിന് സമീപമെത്തി ബൈക്കിൽ നിന്നിറങ്ങിയ ഉടനെയാണ് ഇരുട്ടിൽ മറഞ്ഞുനിന്നിരുന്ന കാട്ടാന പിന്നിൽ നിന്ന് ആക്രമിച്ചത്. ബൈക്ക് പാർക്ക് ചെയ്യാൻ പോയ അച്ഛൻ ചങ്ങപ്പ മകളുടെയും ഭാര്യയുടെയും നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

മകളുടെ രക്തത്തിൽ കുളിച്ച ശരീരം കെട്ടിപ്പിടിച്ച് അലമുറയിടുന്ന അമ്മയുടെ കാഴ്ച കണ്ടുനിന്നവരിലും നോവായി. നിമിഷങ്ങൾക്കുള്ളിൽ കാട്ടാന പെൺകുട്ടിയെ ചവിട്ടിമെതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൂജ്യയുടെ മരണം സംഭവിച്ചു.

പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ഒറ്റയാനാണ് ഈ ക്രൂരത കാട്ടിയതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. മുൻപും പലരും ഈ ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വന്യമൃഗശല്യം തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം മരണങ്ങൾ ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.

അധികൃതരുടെ ഇടപെടൽ
മടിക്കേരി ഡി.എഫ്.ഒ അഭിഷേക് ആശുപത്രി സന്ദർശിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. മരിച്ച പൂജ്യയുടെ കുടുംബത്തിന് സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. കാട്ടാനയെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. എങ്കിലും, മനുഷ്യ-മൃഗ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് കുടകിലെ മലയോര ഗ്രാമങ്ങളുടെ ഏക ആവശ്യം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
[masterslider id="10"]

Related posts