സിംബാബ്‌വെയ്ക്ക് എതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം.

183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്.

വാഷിങ് ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്വേ തുടക്കത്തിലേ തകര്‍ന്നു.

19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വെസ്ലി (1), മരുമാനി(13), ബ്രയാന്‍ ബെന്നറ്റ്(4) എന്നിവര്‍ പുറത്തായി.

പിന്നാലെ വന്നവരില്‍ ഡിയോണ്‍ മയേഴ്സും ക്ലൈവ് മദണ്ടെയുമാണ് അല്‍പ്പമെങ്കിലും പൊരുതിയത്.

ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. 49 പന്തില്‍ നിന്ന് ഡിയോണ്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

സിക്കന്ദര്‍ റാസ(15), ജൊനാഥന്‍ കാംബെല്‍(1)എന്നിവര്‍ നിരാശപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
[masterslider id="10"]

Related posts