യാത്രക്കാരെ ദുരിതത്തിലാക്കി ബെംഗളൂരു -മൈസൂരു റൂട്ടിലെ ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു : ബെംഗളൂരു – മൈസൂരു റൂട്ടിൽ ബുധനാഴ്ച രാവിലെ തീവണ്ടി സർവീസുകൾ നാലു മണിക്കൂറോളം തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

കെങ്കേരിക്കും ഹെജ്ജാലയ്ക്കും ഇടയിൽ റെയിൽവേ അടിപ്പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് തീവണ്ടി സർവീസുകൾ തടസ്സപ്പെട്ടത്.

മൈസൂരുവിലേക്കുള്ള മൂന്നു തീവണ്ടികളെയും ബെംഗളൂരുവിലേക്കുള്ള നാലു തീവണ്ടികളെയുമാണ് ബാധിച്ചത്.

മെമു എക്സ്‌പ്രസ്, മൈസൂരു – ചെന്നൈ എക്സ്‌പ്രസ്, വിശ്വ മാനവ എക്സ്‌പ്രസ് തുടങ്ങിയ തീവണ്ടികളെയാണ് ബാധിച്ചത്.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഒട്ടേറെ യാത്രക്കാർ ബിഡദി, രാമനഗര, കെങ്കേരി സ്റ്റേഷനുകളിലിറങ്ങി ബസിൽ കയറിവന്നു.

ബിഡദിയിൽ വണ്ടി രണ്ടു മണിക്കൂറിലേറെ പിടിച്ചിട്ടതായി യാത്രക്കാർ പറഞ്ഞു. തീവണ്ടികൾ വൈകി ബെംഗളൂരുവിൽ എത്തിയതിനാൽ ഒട്ടേറെ ആളുകൾ ജോലി അവധിയാകുകയും ചെയ്തു.

മംഗളൂരുവിൽനിന്ന് പുറപ്പെട്ട വണ്ടി പുലർച്ചെ മൂന്നിന് മൈസൂരുവിലെത്തിയെന്നും ഇവിടെനിന്ന് നാലിന് പുറപ്പെട്ട വണ്ടി രാവിലെ 11-നാണ് ബെംഗളൂരുവിലെത്തിയതെന്നും ഒരു യാത്രക്കാരി പറഞ്ഞു.

റെയിൽവേ അടിപ്പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെ ആറിന് മുൻപ് പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ വൈകിയതിനാലാണ് വണ്ടികൾ പിടിച്ചിടേണ്ടി വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
[masterslider id="10"]

Related posts

Click Here to Follow Us