സ്കൂട്ടറിൽ ലോറിയിടിച്ച് ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം 

ബെംഗളൂരു: ദേശീയ പാത 66-ല്‍ ഉള്ളാള്‍ സങ്കോലിഗെക്ക് സമീപം ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

സ്വിഗ്ഗി ഡെലിവറി ബോയ് ദേർളക്കട്ട പനീർ സ്വദേശി അസ്ഹർ എന്ന ഉമർ ഫാറൂഖാണ് (31) മരിച്ചത്.

അവിവാഹിതനാണ്. തലപ്പാടിയില്‍ ഡെലിവറി കഴിഞ്ഞ് തൊക്കോട്ടേക്ക് മടങ്ങുമ്പോഴാണ് സംഭവം.

  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!

ഇതേ ദിശയില്‍ വന്ന ലോറി ഇടിച്ച സ്കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ലോറിയുടെ പിൻ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചു.

മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts