നഗരത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കും

ബെംഗളൂരു : ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നതിൽ വലിയ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി. ഇന്ന് വൈകീട്ടാണ് നഗരത്തിൽ മോദിയുടെ തിരഞ്ഞെടുപ്പ് റാലി. രണ്ടുലക്ഷംപേരെയെങ്കിലും സമ്മേളനത്തിനെത്തിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. മോദി വരുന്നതിലൂടെ നഗരത്തിന്റെ മനസ്സ് പാർട്ടിയിലേക്ക് കൂടുതൽ അടുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു റൂറൽ എന്നിവയാണ് നഗരത്തിലും പരിസരത്തും വരുന്ന ലോക്‌സഭാ മണ്ഡലങ്ങൾ. ഇതിൽ ബെംഗളൂരു റൂറൽമാത്രമാണ് കോൺഗ്രസിനൊപ്പമുള്ളത്. കോൺഗ്രസിന്റെ ശക്തന്മാരായ സഹോദരങ്ങൾ ഡി.കെ. ശിവകുമാറിന്റെയും ഡി.കെ. സുരേഷിന്റെയും തട്ടകമായ മണ്ഡലം തിരിച്ചുപിടിക്കാൻ ബി.ജെ.പി. ഇത്തവണ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഡി.കെ.…

Read More

നഗരത്തിൽ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച യുവാക്കൾക്ക് കിട്ടിയത് പൊരിഞ്ഞ അടി: രാഷ്ട്രീയായുധമാക്കി ബി.ജെ.പി

ബെംഗളൂരു : ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മൂന്ന് യുവാക്കൾക്ക് മർദനമേറ്റു. ബെംഗളൂരു സ്വദേശികളായ ഡി. പവൻകുമാർ, വിനായക, രാഹുൽ എന്നിവർക്കാണ് മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സതേടിയ ഇവർ വീട്ടിലേക്ക് മടങ്ങി. രാമനവമി ദിവസമായ ബുധനാഴ്ച ശ്രീരാമന്റെ ചിത്രമുള്ള കൊടികെട്ടിയ കാറിൽ വരുകയായിരുന്ന യുവാക്കളാണ് അക്രമത്തിനിരയായത്. ബൈക്കിലെത്തിയ പ്രതികൾ കാർ തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജയ്ശ്രീരാം വിളിക്കുന്നതിനെ ഇവർ എതിർത്തു. ഇതോടെ യുവാക്കൾ കാറിൽനിന്ന്‌ പുറത്തിറങ്ങി. തുടർന്നായിരുന്നു മർദനം. ബെംഗളൂരുവിലെ വിദ്യാരണ്യപുരയ്ക്കുസമീപം ചിക്കബെട്ടനഹള്ളിയിലെ റോഡിൽനടന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു എം.എസ്. പാളയ…

Read More

ഒറ്റപ്പെട്ട മഴ പോലുമില്ലാതെ ബെംഗളൂരു നിവാസിൽ ദുരിതത്തിലായത് 150 ദിവസങ്ങളോളം; ഒടുവിൽ ആശ്വാസമേകി കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പെത്തി

ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബംഗളൂരുവിന് ആശ്വാസമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. കർണാടകയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (ഏപ്രില്‍ 19 – 23) മഴ പെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്. കൊടുംചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു നിവാസികള്‍. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗഡഗ്, ഹാവേരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ് തുമകുരു,…

Read More

തിരഞ്ഞെടുപ്പ് പ്രചാരണം; 23 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമസ്ഥാനത്ത് എത്തും

ബെംഗളൂരു: ഏപ്രിൽ 23, 24 തീയതികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകത്തിൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിക്കും. 23-ന് ബെംഗളൂരുവിൽ റോഡ് ഷോ നടത്തും. 24-ന് രാവിലെ ചിക്കമഗളൂരുവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. ഉച്ചയക്ക്ുശേഷം തുമകൂരുവിൽ പിന്നാക്കവിഭാഗക്കാരുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഹുബ്ബള്ളിയിൽ റോഡ് ഷോ നടത്തും. 24-ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നുണ്ട്.  

Read More

കന്നഡയിൽ സംസാരിച്ചതിന് നടിക്ക് നേരെ നഗരത്തിൽ അക്രമം 

ബെംഗളൂരു: കന്നഡയിൽ സംസാരിച്ചതിന് നഗരത്തിൽ നിന്ന് ആൾക്കൂട്ടം ആക്രമിച്ചതായി കന്നഡ നടി ഹർഷിക പൂനാച്ച. തനിക്ക് നേരിട്ട സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും അവർ പറഞ്ഞു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം സഹായിക്കാൻ മടിച്ചുവെന്നും അവർ പറയുന്നു. സംഭവത്തിൽ കർണാടക പോലീസിൻ്റെയും കർണാടക മുഖ്യമന്ത്രിയുടെയും സഹായം തേടിയിട്ടുണ്ട്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ നമ്മൾ താമസിക്കുന്നുതെന്നും താരം ചോദിച്ചു. “നമ്മ ബെംഗളൂരുവിലെ ഞങ്ങൾ എത്രത്തോളം സുരക്ഷിതരാണ്? പ്രിയപ്പെട്ടവരേ, ഒരുപാട് ആലോചനകൾക്ക് ശേഷം, രണ്ട് ദിവസം മുമ്പ്…

Read More

നാഗാലാന്‍ഡിൽ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്‌കരിച്ച് വോട്ടര്‍മാര്‍

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള…

Read More

‘പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു’; പ്രതികരണവുമായി ലക്ഷ്മി ഗോപാലസ്വാമി 

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നിരവധി മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. നിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. ബംഗളൂരു സ്വദേശിനിയായ 54കാരി ലക്ഷ്മി അവിവാഹിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരാറുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോഴും പുറത്ത് വരുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ നേരിട്ട് പ്രതികരണവുമായി നടി തന്നെ രംഗത്ത് വരികയും…

Read More

മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ കോൺഗ്രസ്‌ പാർട്ടി വക്താവായി നിയമിച്ചു

ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയ മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ പാർട്ടി വക്താവായി നിയമിച്ചു. ടി.വി 5 ന്യൂസിന്‍റെ ഡല്‍ഹി ബ്യൂറോ ഹെഡായ സ്വാതി, മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നല്‍കിയിരുന്നയാളാണ്. ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബുധനാഴ്ചയാണ് ബി.ജെ.പി എം.പിയായ കാരാടി സംഗണ്ണ, മൂന്നു തവണ എം.എല്‍.എയായ ശിവപുത്ര മലാഗി എന്നിവരടക്കമുള്ള നേതാക്കള്‍ക്കൊപ്പം സ്വാതിയും കോണ്‍ഗ്രസില്‍ ചേർന്നത്. ബെംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനമായ ഭാരത് ജോഡോ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ,…

Read More

ഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു

തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്‌ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്‌…

Read More

ഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ് 

ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില്‍ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…

Read More
Click Here to Follow Us