ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ കേരള ആർടിസിയുടെ പ്രീമിയം എസി ബസ് ‘ഗരുഡ’ പറക്കാൻ ഒരുങ്ങുന്നു; സമയക്രമം ടിക്കറ്റ് നിരക്ക് എന്നിവ അറിയാൻ വായിക്കാം

ബെംഗളൂരു ∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ 5ന് സർവീസ് തുടങ്ങുന്ന കേരള ആർടിസിയുടെ ഗരുഡ പ്രീമിയം എസി ബസിൽ (നവകേരള ബസ്) ഈടാക്കുക എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1,171 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും ഇതേ നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ്…

Read More

നഗരത്തിൽ ആളുകൾ തീയില്ലാതെ വെയിലത്ത് മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു

ബെംഗളൂരു : നഗരത്തിൽ വെയിലിൻ്റെ പൊള്ളുന്ന ചൂട് ദിനംപ്രതി കൂടുകയാണ് . സൂര്യൻ ഇപ്പോൾ ഏതാണ്ട് അസഹനീയമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതൊരു സാമ്പിൾ മാത്രമാണ് എന്നും ഇനിയും താപനില ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വീട്ടിലും ഓഫീസിലും എസി വച്ച് ഇരിക്കുന്നവരും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ ഈ പൊള്ളുന്ന വെയിലിൽ വലയുകയാണ്. ചുട്ടുപൊള്ളുന്ന സൂര്യൻ്റെ ഉഷ്ണതരംഗം വളരെ തീവ്രമാണ്. ഇപ്പോൾ ഈ ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് റായ്ച്ചൂരിൽ നിന്നുള്ളവർ. തീയില്ലാതെ വെയിലത്ത് മുട്ട പാകം ചെയ്ത് അവർ കഴിച്ചു.…

Read More

നാലുവർഷ ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് അവസാനിപ്പിക്കുന്നു

ബെംഗളൂരു : ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കർണാടകത്തിൽ നടപ്പാക്കിയ നാലുവർഷ ഓണേഴ്‌സ് ബിരുദകോഴ്‌സുകൾ അവസാനിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ ഇത്തരം കോഴ്‌സുകളുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സർവകലാശാലകളെ അറിയിച്ചു. കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് ഏഴിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. നേരത്തേ സംസ്ഥാന വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റി നാലുവർഷ ബിരുദം അവസാനിപ്പിക്കണമെന്ന ഇടക്കാല റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. 2021- 22 അധ്യയന വർഷത്തിലാണ് സംസ്ഥാനത്ത് നാലുവർഷ ഓണേഴ്‌സ് ബിരുദകോഴ്‌സുകൾ തുടങ്ങിയത്. മൂന്നുവർഷ ബിരുദ കോഴ്‌സുകൾക്ക് പുറമേയായിരുന്നു ഇത്.നാലുവർഷ ഓണേഴ്‌സ്…

Read More

ഒടുവിൽ തീരുമാനം; രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കും, നാമനിർദേശ പത്രിക സമർപ്പണം ഇന്ന്

ഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.  

Read More

ഓടിക്കൊണ്ട് ഇരിക്കെ കെ എസ് ആർ ടി സി ബസിൽ നിന്ന് ചക്രങ്ങൾ വേർപ്പെട്ടു ; പരിഭ്രാന്തരായ യാത്രക്കാർ

  ബെംഗളൂരു: നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിൽ സമന്തൂരിനു സമീപം നീങ്ങുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ ചക്രം ഊരിപ്പോയി. ഇതോടെ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഉടൻ വാഹനം നിർത്തി. സംഭവസമയം ബസ് അധികം വേഗത്തിലായിരുന്നില്ല. അതേസമയം ബസ് വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെങ്കിൽ, ചക്രം ഇളകി, വേഗത്തിൽ ഊറി പോകുകയും ഏതെങ്കിലും വാഹനത്തിലോ കാൽനടയാത്രക്കാരിലോ ഇടിക്കുകയും വലിയ അപകടത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാൽ അപകടമൊന്നും സംഭവിച്ചില്ല. ബസിൻ്റെ പിൻഭാഗം ഒറ്റയടിക്ക് നിലത്തടിച്ചതിനാൽ ചിലർക്ക് നിസാര പരിക്കേറ്റു. ആനേക്കൽ യൂണിറ്റിലെ കെഎസ്ആർടിസി ബസ് ആനേക്കലിൽ…

Read More

ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും;

നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം. നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.

Read More

മലയാളി യുവാവ് നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു : മലയാളി യുവാവ് ബെംഗളൂരുവിൽ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ഹോട്ടലിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒന്നരവർഷത്തോളമായി ബെംഗളൂരുവിൽ പ്ലംബിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അച്ഛൻ: രാമകൃഷ്ണൻ.അമ്മ: ശ്യാമള. സഹോദരങ്ങൾ: സന്തോഷ്, സുബി.

Read More

നേഹ വധക്കേസ്: മകളുടെ മരണത്തിന് നീതി ലഭിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് കോൺഗ്രസ് കോർപ്പറേറ്ററായ നേഹയുടെ പിതാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട നേഹ വധക്കേസിൽ നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം. ബിജെപി സ്ഥാനാർത്ഥി പ്രഹ്ലാദ് ജോഷിക്ക് വേണ്ടി പ്രചാരണത്തിനായി ബുധനാഴ്ച ഹൂബ്ലിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് നേഹയുടെ മാതാപിതാക്കൾ നിവേദനം നൽകി. നേഹയുടെ കുടുംബം ഹുബ്ലിയിലെ നെഹ്‌റു മൈതാനത്ത് വേദിക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയെ കണ്ട് മകളുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകി. കോൺഗ്രസ് കോർപ്പറേറ്ററാണെങ്കിലും മകളെ കൊലപ്പെടുത്തിയ കേസിൽ തനിക്ക് കൃത്യമായ നീതി ലഭിക്കുന്നില്ലെന്ന് അമിത് ഷായോട് നേഹയുടെ…

Read More

പോളിങ് ബൂത്തിൽ സ്ഥാപിച്ച വെബ് ക്യാമറ മോഷണം പോയി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ തെക്കരു ഗ്രാമത്തിലെ ഗോപാലകൃഷ്ണ എയ്ഡഡ് സീനിയർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്ത് നമ്പർ 228ൽ സ്ഥാപിച്ചിരുന്ന വെബ് ക്യാമറ സിമ്മും മെമ്മറി കാർഡും മോഷ്ടിച്ചു. ഇത് സംബന്ധിച്ച് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 24നാണ് ഈ വെബ് ക്യാമറ സ്ഥാപിച്ചത്. 26 നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ അക്രമികൾ മോഷ്ടിച്ചതായി തെക്കരു ഗ്രാമപ്പഞ്ചായത്ത് സ്റ്റാഫ് ബൂത്ത് ലെവൽ ഓഫീസർ മുഹമ്മദ് സിയാബ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പോളിംഗ്…

Read More

നഗരവാസികൾക്ക് ആശ്വാസം; നിലവിൽ ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടില്ല

ബെംഗളൂരു : നഗരത്തിലെ ഹോട്ടലുകളിൽ ഇത്തവണ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞവർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും അസോസിയേഷന്റെ…

Read More
Click Here to Follow Us