ബെംഗളൂരു : കനത്ത വേനലിന് ആശ്വാസമേകി ബംഗളൂരു നഗരത്തിൽ വീണ്ടും മഴയെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ രീതിയിൽ മഴ പെയ്തു. കുറച്ചുദിവസങ്ങളായി തുടർന്ന ചൂടിന് ശമനം വരുത്തി കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടായെങ്കിലും, അപ്രതീക്ഷിതമായി എത്തിയ മഴ നഗരജീവിതത്തെയും കാൽനട-വാഹന യാത്രക്കാരെയും ചെറിയ രീതിയിൽ ബാധിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ജെ.സി റോഡ്, സിറ്റി മാർക്കറ്റ് പരിസരങ്ങളിലാണ് ആദ്യം മഴ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ, യശ്വന്ത്പൂർ, ശിവാജിനഗർ, ശേഷാദ്രിപുരം, ഗാന്ധിനഗർ, മജസ്റ്റിക്, ചാമരാജ്പേട്ട് തുടങ്ങിയ പ്രമുഖ…
Read MoreCategory: LATEST NEWS
കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ ‘എസി ഹെൽമെറ്റ്’!
ബംഗളൂരു: നഗരത്തിൽ വർദ്ധിച്ചുവരുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിനായുള്ള ‘ഹീറ്റ്-ഹെൽത്ത് പ്രോട്ടോക്കോൾ’ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടീഷൻഡ് (കൂളിംഗ്) ഹെൽമെറ്റുകൾ വിതരണം ചെയ്തു. ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (ബി.എൻ.സി.സി), സി40 സിറ്റീസ്, സെൻസിംഗ് ലോക്കൽ, ഹസിരു ദള എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുപതോളം കൂളിംഗ് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും താപനില ഉയരുന്നതും കണക്കിലെടുത്ത്, പുറംജോലികളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വ്യക്തമാക്കി.…
Read Moreപശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത മിസൈലാക്രമണം. കഴിഞ്ഞ ഏപ്രിൽ മാസത്തിലുണ്ടായ വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ലക്ഷ്യമിട്ട് ഇത്തരമൊരു വ്യോമാക്രമണം നടത്തുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഭാഗത്തുനിന്നും പെട്ടെന്നുള്ള സൈനിക നീക്കമുണ്ടായത്. ആക്രമണത്തിന്റെ ഭാഗമായി ഇറാൻ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ആക്രമണം ഇസ്രയേലിൽ…
Read Moreബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് ‘നിശബ്ദ പോരാളിയുടെ’ കഥ; വീഡിയോ കാണാം
ബെംഗളൂരു: അവസരങ്ങളുടെ നഗരമായ ബെംഗളൂരുവിൽ ഓരോ ദിവസവും അതിജീവനത്തിനായി പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. ആഡംബര കെട്ടിടങ്ങൾക്കും തിരക്കുപിടിച്ച റോഡുകൾക്കുമിടയിൽ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലുമില്ലാതെ ഓട്ടോറിക്ഷയെ അഭയസ്ഥാനമാക്കി മാറ്റിയ ഒരു ഡ്രൈവറുടെ കഥയാണ് ഇപ്പോൾ നഗരത്തിന്റെ നൊമ്പരമാകുന്നത്. ഈ ഓട്ടോ ഡ്രൈവർക്ക് തന്റെ വാഹനം വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, രാത്രികാലങ്ങളിൽ തലചായ്ക്കാനുള്ള ഏക ഇടം കൂടിയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ രാത്രി മുഴുവൻ അദ്ദേഹം തന്റെ ഓട്ടോയിലാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി ഡ്രൈവറുടെ ഈ അവസ്ഥ ശ്രദ്ധിച്ചതോടെയാണ് പുറംലോകം ഈ വിവരം…
Read Moreകലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്. അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ…
Read Moreഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
ബെംഗളൂരു : ജക്കൂർ റെയിൽവേ ഫ്ലൈഓവറിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (BNCC) അറിയിച്ചു. 600 മീറ്റർ നീളമുള്ള ജക്കൂർ റെയിൽവേ ഫ്ലൈഓവർ പദ്ധതിയുടെ ഭൂരിഭാഗം ജോലികളും ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി റോഡ് ടാറിങ് (അസ്ഫാൽറ്റ് ഇടുന്ന) ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ശനിയാഴ്ച ജക്കൂർ പരിസര പ്രദേശങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജക്കൂർ തടാകത്തോട് ചേർന്നുള്ള റെയിൽവേ ട്രാക്കിന് സമീപം…
Read Moreബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
ബെംഗളൂരു: കിഴക്കൻ ബംഗളൂരുവിലെ ദക്ഷിണ പിനാകിനി നദിയിലേക്ക് കഴിഞ്ഞ രണ്ടു മാസമായി വൻതോതിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുന്നു. നൂറുകണക്കിന് ലോഡ് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധമായ മാലിന്യ സംസ്കരണത്തെയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. നദീതീരത്തെ ചതുപ്പ് പ്രദേശങ്ങളിൽ വൻതോതിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 3,000 ടണ്ണിലധികം മാലിന്യം ഇവിടെ തള്ളിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദിവസേന 10 മുതൽ 15 വരെ ട്രക്ക് ലോഡ് മാലിന്യമാണ് ഇവിടെ തള്ളിയിരുന്നത്. നദിയോട് ചേർന്നുള്ള…
Read Moreഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ ‘മജസ്റ്റിക്’ സാന്നിധ്യം;
ബെംഗളൂരുവിലെ പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കഥകൾ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ, നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്റ്റേഷനുകളിലൊന്നായ ഉപ്പാർപേട്ടിന് മാത്രം ഒരു ക്രൈം ത്രില്ലറിന്റെ പല സീസണുകൾക്കുള്ള കഥകൾ പറയാനുണ്ടാകും. പഴയ ‘പേട്ട’ പ്രദേശത്തിന്റെ അതിരിൽ സ്ഥിതി ചെയ്യുന്ന ഈ പോലീസ് സ്റ്റേഷൻ, മജസ്റ്റിക്കിലെ തിരക്കേറിയ ബസ് സ്റ്റാൻഡുകൾക്കും റെയിൽവേ പ്ലാറ്റ്‌ഫോമുകൾക്കും തിയേറ്ററുകൾക്കും നടുവിൽ ബെംഗളൂരു നഗരം പുനർജനിച്ച ചരിത്രത്തിന്റെ നേർസാക്ഷിയാണ്. പ്രത്യേകിച്ച് 1980-കളിലും 90-കളിലും ഈ പ്രദേശം കള്ളക്കടത്ത് ഇലക്ട്രോണിക്സ് സാധനങ്ങളുടെയും വ്യാജ സിഡികളുടെയും പരീക്ഷണശാലയായിരുന്നു. നാഷണൽ മാർക്കറ്റ്, ബർമ്മ ബസാർ എന്നിവ കേന്ദ്രീകരിച്ച് വലിയ…
Read Moreബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: മറ്റൊരു ജീവിതത്തിലേക്ക് ചുവടുവെക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കുരുങ്ങി മുപ്പതുകാരനായ വ്യവസായിക്ക് ദാരുണാന്ത്യം. ചാമരാജ്പേട്ടിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും മൊത്തവ്യാപാരം നടത്തുന്ന വിശാൽ എം. ലുനാവത് (30) ആണ് വിധാന സൗധയ്ക്ക് വെറും 200 മീറ്റർ മാത്രം അകലെയുള്ള സി.ഐ.ഡി ആസ്ഥാനത്തെ സിഗ്നലിന് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിശാലിന്റെ നിശ്ചയതാർത്ഥൂന്നിനായി ബന്ധുക്കളെല്ലാം വീട്ടിൽ ഒത്തുകൂടിയിരിക്കെയാണ് കരിനിഴൽ വീഴ്ത്തി ഈ ദുരന്ത വാർത്തയെത്തിയത്. ആഘോഷമാകേണ്ടിയിരുന്ന വീട്ടിൽ ഒടുവിൽ ബന്ധുക്കൾ ഒത്തുകൂടിയത് വിശാലിന്റെ അന്ത്യകർമ്മങ്ങൾക്കായിട്ടായിരുന്നു. ഞായറാഴ്ച രാത്രി…
Read Moreമുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
കർണാടകയിലെ കുടകിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP) റാങ്കിലുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്നലമാട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിൽ തിതിമതിക്കടുത്തുള്ള കോനനകട്ടെ ഗ്രാമത്തിലെ ഒരു തോട്ടത്തിൽ വെള്ളിയാഴ്ചയായിരുന്നു ദരുണമായ സംഭവം നടന്നത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം അഞ്ചംഗ സംഘത്തോടൊപ്പമാണ് സന്ധ്യ തോട്ടം സന്ദർശിക്കാൻ എത്തിയത്. ഇവർ തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാട്ടാന…
Read More